അൾട്രാവയലറ്റിൽനിന്ന് ഇ-സ്കൂട്ടറും ഇ-മോട്ടോർ സൈക്കിളും

ബെംഗളൂരു: വൈദ്യുത സൂപ്പർബൈക്ക് നിർമാതാക്കളായ അൾട്രാവയലറ്റിൽനിന്ന് രണ്ട് പുതിയ വാഹനങ്ങൾ കൂടി പുറത്തിറക്കി. തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടറായ ടെസറാക്ടും പുതിയ ഇലക്‌ട്രിക് മോട്ടോർ സൈക്കിളായ ഷോക്ക് വേവുമാണ് പുറത്തിറക്കിയത്.
ലോകത്തെ ഏറ്റവും അത്യാധുനിക വൈദ്യുത സ്കൂട്ടറെന്ന് അവകാശപ്പെടുന്ന ടെസറാക്ട് നിരവധി ഫീച്ചറുകളാൽ സമ്പന്നമാണ്. റഡാർ സാങ്കേതികത ഉൾക്കൊള്ളിച്ച ടെസറാക്ടിന് ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേർക്ക് 1.2 ലക്ഷം രൂപ നൽകിയാൽ മതി.
ലൈറ്റ് വെയ്റ്റ് ഇലക്‌ട്രിക് മോട്ടോർ സൈക്കിളായ ഷോക്ക് വേവ് ആദ്യം ബുക്ക് ചെയ്യുന്ന ആയിരം പേർക്ക് 1.49 ലക്ഷം നൽകിയാൽ മതി. ബുക്കിങ് ആരംഭിച്ചതായി കമ്പനി അറിയിച്ചു. മുന്നിലും പിന്നിലും ക്യാമറകളടക്കമുള്ള ഇവ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നതാണ്.
Content Highlights: ultraviolette bike e scooter and e motor