അരങ്ങില്‍ നിറഞ്ഞാടി കൂടിയാട്ട ആചാര്യന്‍; അവസാന മുഖത്തെഴുത്ത് വിസ്മയം കാണാനെത്തി നിറഞ്ഞ സദസ്സ്

കാലമണ്ഡലം ശിവന്‍ നമ്പൂതിരി കലാമണ്ഡലം കൂത്തമ്പലത്തില്‍ രാവണനായി വേദിയില്‍.|Photo credit: Mathrubhumi
കാലമണ്ഡലം ശിവന്‍ നമ്പൂതിരി കലാമണ്ഡലം കൂത്തമ്പലത്തില്‍ രാവണനായി വേദിയില്‍.|Photo credit: Mathrubhumi

ചെറുതുരുത്തി കൂടിയാട്ട ആചാര്യന്‍ കലാമണ്ഡലം ശിവന്‍ നമ്പൂതിരിയുടെ അറുപതു വര്‍ഷത്തിലധികമായി തുടരുന്ന അരങ്ങിലെ കലാസപര്യക്ക് സമാപനം. കേരള കലാമണ്ഡലം കൂത്തമ്പലത്തിലെ അരങ്ങില്‍ പാര്‍വതിവിരഹം കൂടിയാട്ടത്തില്‍ രൗദ്രഭാവം പൂണ്ട രാവണനെ തന്മയത്തോടെ അവതരിപ്പിച്ചാണ് അദ്ദേഹം തന്റെ വേദിയിലെ മുഖമെഴുത്ത് അവസാനിപ്പിച്ചത്.

കലയുടെ ആദ്യക്ഷരം പഠിപ്പിച്ച പൈങ്കുളം രാമചാക്യാരുടെ ഛായാചിത്രത്തിനു സമീപത്തുനിന്നായിരുന്നു അവതരണം. കലാമണ്ഡലത്തില്‍ കൂടിയാട്ടം സ്ഥാപനവത്കരിച്ചതിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന സന്ദര്‍ഭത്തിലാണ്, വരും തലമുറയ്ക്കായി വേദി ഒഴിയുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.

ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, കഥകളി, നാടകം, സിനിമ, സീരിയല്‍, ബാലെ എന്നീ മേഖലകളിലും നിരവധി കഥാപാത്രങ്ങള്‍ ഇക്കാലത്തിനിടയില്‍ അദ്ദേഹം അവതരിപ്പിച്ചു. 1965-ല്‍ കേരള കലാമണ്ഡലത്തിലെ കൂടിയാട്ടം വിഭാഗത്തില്‍ പഠനം ആരംഭിച്ചു. കൂടിയാട്ടത്തിലെ ആദ്യത്തെ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു ഇദ്ദേഹം. ചാക്യാര്‍ സമുദായത്തിനു പുറത്തുനിന്ന് ആദ്യമായി ഈ കലാരൂപം പഠിച്ച വ്യക്തിയായിരുന്നു.

Content Highlights: Veteran Koodiyattam maestro Kalamandalam Sivan Namboodiri bids farewell to the stage