പട്ടണക്കാട് ബ്ലോക്കുതല കേരളോത്സവം തുടങ്ങി

അരൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം അത്‌ലറ്റിക്സ് മത്സരങ്ങളോടെ തുടങ്ങി. ഡിസംബർ ആറിന് സമാപിക്കും. എഴുപുന്ന സെയ്ന്റ് റാഫേൽസ് സ്കൂളിൽ ജില്ലാ പഞ്ചായത്തംഗം ജെയിംസ് ചിങ്കുതറ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സിന്ധു വാവക്കാട് അധ്യക്ഷത വഹിച്ചു.
ത്രിതല പഞ്ചായത്തംഗങ്ങളായ ടി.ടി. വിക്രമൻ, തങ്കമണി സോമൻ, വി.കെ. ഗൗരീശൻ, കെ.ജെ. ഹെൻട്രി, സിബി മോഹൻദാസ്, കൃഷ്ണദാസ്, ബീന സത്യൻ, കെ.എ. ജൂലിയറ്റ്, മഞ്ജു സുരേഷ്, സി.എം. ബൈജു, ഇ.ഒ. ഗിരീഷ്, ഷിബു ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: The Pattanakkad block panchayat Keralotsavam has commenced with athletics events at Ezhupunna and will conclude on December 6.