മന്നത്തിന്റെ ജീവിതം പാഠ്യവിഷയമാക്കണം- പി.കെ. അരവിന്ദബാബു

പട്ടണക്കാട് 787 നമ്പർ എൻ.എസ്.എസ് കരയോഗം നടത്തിയ . ഉജ്വലം - 2026. പ്രതിഭആദരവും എൻഡോവ്മെന്റു വിതരണവും പോലീസ് കംപ്ലയ്ന്റ് അതോറിറ്റി ജുഡീഷ്യൽ അംഗം പി.കെ. അരവിന്ദ ബാബു  ഉദ്ഘാടനം ചെയ്യുന്നു
പട്ടണക്കാട് 787 നമ്പർ എൻ.എസ്.എസ് കരയോഗം നടത്തിയ . ഉജ്വലം - 2026. പ്രതിഭആദരവും എൻഡോവ്മെന്റു വിതരണവും പോലീസ് കംപ്ലയ്ന്റ് അതോറിറ്റി ജുഡീഷ്യൽ അംഗം പി.കെ. അരവിന്ദ ബാബു ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല : ജീവിതംകൊണ്ട് സമുദായത്തെ മാത്രമല്ല, സമൂഹത്തെയും രാജ്യത്തെയും പ്രചോദിപ്പിച്ച മന്നത്ത്‌ പദ്മനാഭന്റെ ജീവിതം പുതുതലമുറയ്ക്കു‌ പ്രയോജനപ്പെടുത്താൻ സ്കൂളുകളിൽ പാഠ്യവിഷയമാക്കണമെന്ന് പോലീസ് കംപ്ലയിന്റ് അതോറിറ്റി ജുഡീഷ്യൽ അംഗം പി.കെ. അരവിന്ദബാബു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും യാഥാർഥ്യങ്ങൾ അറിഞ്ഞു വളരുന്നവർക്കേ പ്രതിഭയ്ക്കൊപ്പം നല്ല പൗരരാകാനാകൂവെന്നും അദ്ദേഹം പറഞ്ഞു. പട്ടണക്കാട് 787-ാം നമ്പർ എൻ.എസ്.എസ്. കരയോഗം നടത്തിയ ഉജ്ജ്വലം - 2026 പ്രതിഭകളെ ആദരിക്കലും എൻഡോവ്മെന്റ്‌ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയോഗം പ്രസിഡന്റ് പി.എൻ. രാധാകൃഷ്ണൻ അധ്യക്ഷനായി.

താലൂക്ക് യൂണിയൻ ഭരണസമിതിയംഗം സി.പി. കർത്ത എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. സെക്രട്ടറി ആർ. അനിൽ, വനിതാസമാജം പ്രസിഡന്റ് കെ.ഒ. ജയശ്രീ, ബാലസമാജം പ്രസിഡന്റ് കേശവ് കൃഷ്ണ, കെ. ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസമേഖലയിൽ ഉന്നതവിജയം നേടിയവർക്കും വിവിധ മേഖലയിൽ മികവുകാട്ടിയവർക്കും പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

Content Highlights: Police Complaints Authority judicial member P K Aravinda Babu urged that Mannathu Padmanabhan's life be included in the school curriculum.