അലങ്കാരഗോപുരം സമർപ്പിച്ചു

ചെട്ടികുളങ്ങര : കണ്ണമംഗലം ശ്രീ നാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവത്തിന്റെയും അലങ്കാരഗോപുരത്തിന്റെയും ഉദ്ഘാടനം ദേവസ്വം ബോർഡ് മെമ്പർ പി.ഡി. സന്തോഷ് കുമാർ നിർവഹിച്ചു. ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ. മഹേന്ദ്രൻ അധ്യക്ഷനായി. ദേവസ്വം അസി. കമ്മീഷണർ ആർ. രേവതി, സബ് ഗ്രൂപ്പ് ഓഫീസർ വിശ്രുത്, ക്ഷേത്രോപദേശകസമിതി പ്രസിഡ ന്റ് അപ്പുക്കുട്ടൻപിള്ള, സെക്രട്ടറി സജീവ് കാലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.