കണിച്ചുകുളങ്ങരയിലെ മുറയോത്ത്: മൂന്നാംഘട്ടം തുടങ്ങി

കണിച്ചുകുളങ്ങര : കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ മുറയോത്തിന്റെ മൂന്നാം ഘട്ട ചടങ്ങുകൾ തുടങ്ങി. പുലപ്പുള്ളുവ സമുദായത്തിന്റെ ചടങ്ങുകളാണ് നടക്കുന്നത്. ഞായറാഴ്ച പഞ്ചവർണപ്പൊടികളാൽ കമനീയമായി സർപ്പക്കളം തീർത്തു. തിങ്കളാഴ്ച ഭഗവതിക്കളം ഒരുക്കും. കുളക്കാട്ടുവെളി ആർ. ഉദയകുമാറിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. മുറയോത്ത് 18 ദിവസം പൂർത്തിയായി.

ഞായറാഴ്ച ക്ഷേത്രമുറ്റം നിറയെ പുഴുക്കു വഴിപാടിനുള്ള അടുപ്പുകൾ നിരന്നു. ചൊവ്വാഴ്ച നാലാം ഘട്ട ചടങ്ങുകൾ തുടങ്ങും. പുള്ളുവ സമുദായത്തിന്റെ ചടങ്ങുകളാണ് നാലാം ഘട്ടത്തിൽ നടക്കുക.