കനിവ് വനിതാ സൗഹൃദവേദി ഉദ്ഘാടനം

മുതുകുളം : മാമ്പ്രയാലുംമൂട് കനിവു വനിതാ സൗഹൃദവേദിയുടെ ഉദ്ഘാടനം മായാ പനച്ചൂരാൻ നിർവഹിച്ചു. പ്രസിഡന്റ് കെ.എം. ഷീജ അധ്യക്ഷയായി.
ജില്ല പഞ്ചായത്തംഗം ജോൺ തോമസ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. താഹ, അംഗം ശാലിനി ശ്രീനിവാസൻ, ചേപ്പാട് ഗ്രാമപ്പഞ്ചായത്തംഗം ബിന്ദു രാജേന്ദ്രൻ, സി.പി.എം. കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗം ടി. സുരേന്ദ്രൻ, സൗഹൃദവേദി സെക്രട്ടറി പ്രിയാ മനോജ്, ട്രഷറർ രമ്യാ സജി, രത്നകുമാരി, അനിൽ, ബിജു ഗോപി, ബിനു എന്നിവർ സംസാരിച്ചു.ചികിത്സാസഹായധന വിതരണം, അനുമോദനം, കലാകായിക മത്സരങ്ങൾ തുടങ്ങിയവയും നടന്നു. വിജയികൾക്കുള്ള സമ്മാനങ്ങൾ ബിന്ദു രാജേന്ദ്രൻ വിതരണം ചെയ്തു.