വസ്തു ഇടപാടിന്റെ പേരിൽ 13 ലക്ഷത്തിന്റെ തട്ടിപ്പ്: പ്രതി പിടിയിൽ

ഹരിപ്പാട് : വസ്തു ഇടപാടിന്റെ പേരിൽ 13 ലക്ഷംരൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. നങ്ങ്യാർകുളങ്ങര ചക്കാലേത്ത് ബ്രിജേഷ് (46) ആണ് പിടിയിലായത്. തുലാംപറമ്പ് വടക്ക് സ്വദേശി ഹനുചന്ദ്രന്റെ പരാതിയിലാണ് ഹരിപ്പാട് പോലീസ് നടപടിയെടുത്തത്.

തെക്കേനടയിലെ 12.75 സെന്റ് പുരയിടം വിൽക്കാനുണ്ടെന്നു പറഞ്ഞാണ് പ്രതി, ഹനുചന്ദ്രനെ സമീപിച്ചത്. 2022 ഡിസംബർ 14-ന് ഏഴുലക്ഷംരൂപ പണമായി വാങ്ങി. പിന്നീട് പലപ്പോഴായി ആറുലക്ഷം രൂപകൂടി വാങ്ങിയെങ്കിലും വസ്തു നൽകിയില്ല. ഭൂമി അളന്നു തിട്ടപ്പെടുത്തി വാദിയുടെ വിശ്വാസം പിടിച്ചുപറ്റിയാണ് കൂടുതൽ പണം വാങ്ങിയതെന്ന് പോലീസ് പറഞ്ഞു.