വെള്ളപ്പൊക്കക്കെടുതി നഷ്ടപരിഹാരം; മന്ത്രിക്ക് നിവേദനം നൽകി

വെള്ളപ്പൊക്ക കെടുതിയില്‍ നാശനഷ്ടം സംഭവിച്ച് ഗ്രന്ഥശാലകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട്  കുട്ടനാട് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനാണ് നിവേദനം നല്‍കിയപ്പോള്‍

മങ്കൊമ്പ്: വെള്ളപ്പൊക്ക കെടുതിയിൽ നാശനഷ്ടം സംഭവിച്ച ഗ്രന്ഥശാലകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി. വെള്ളം കയറിയ കുട്ടനാട്ടിലെ മുഴുവൻ ഗ്രന്ഥശാലകൾക്കും നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ അഭിമുഖ്യത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനാണ് നിവേദനം നൽകിയത്. കുട്ടനാട്ടിലെ എല്ലാ ഗ്രന്ഥശാലകളേയും വെള്ളപ്പൊക്കം ബാധിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ്‌ കെ. ഗോപകുമാർ, സെക്രട്ടറി കെ.ജി. മോഹനൻ പിള്ള എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

Content Highlights: Kuttanad Taluk Library Council has submitted a memorandum seeking compensation for libraries damaged during the recent floods.