പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ ചാരുംമൂട് ഏരിയ സമ്മേളനം

കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ചാരുംമൂട് ഏരിയ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ചാരുംമൂട് ഏരിയ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട്: ആശുപത്രികളിലെ ഫാർമസിസ്റ്റുകൾ ഡ്രഗ്‌സ് ഡിപ്പാർട്ട്‌മെന്റ് ഓഫീസിൽ ഡിക്ലറേഷൻ സമർപ്പിക്കുന്നത് നിർബന്ധമാക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ ചാരുംമൂട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം പ്രീതാ ബൈജു അധ്യക്ഷയായി.

സംസ്ഥാന സെക്രട്ടറി എ. അജിത് കുമാർ, ഹാരിസ് ഇബ്രാഹിം, എൽ. അജിതകുമാരി, അഷ്റ‌ഫ് മുഹമ്മദ്, ഷീബ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷീബ (പ്രസി.), ഹാരിസ് ഇബ്രാഹിം (സെക്ര.), തസ്‌ലിമ (ട്രഷ.).

Content Highlights: The Kerala Private Pharmacists Association Charummoodu area conference demands mandatory declaration submissions to the drugs department.