വാഹന വിളംബര ജാഥ

കായംകുളം: കേരള സ്റ്റേറ്റ് ഹയർഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന വിളംബര ജാഥ നടത്തി. ജില്ല പ്രസിഡന്റ് സുനിൽ കറുകത്തറ ഫ്ളാഗ് ഓഫ് ചെയ്തു.
സംസ്ഥാന സെക്രട്ടറി സലിം മുരുക്കുംമൂട്, സജികുമാർ പിരളശ്ശേരിൽ, രാജേഷ് നാലാമഠം, ഉദയൻറോയൽ, എ.എ. ജാഫർ, നിഷാദ് പടിപ്പുര, രാജേഷ് വള്ളികുന്നം, അബു വണ്ടാനം, പി.കെ.വി. പ്രസന്നൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സമ്മേളനം ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ മലപ്പുറത്ത് വെച്ചാണ്.
Content Highlights: Kerala State Hiregoods Owners Association held a promotional vehicle rally in Kayamkulam ahead of its state conference in Malappuram.