ഇടപ്പോൺ സർഗവേദിയുടെ ഫുട്‌ബോൾ കാർണിവൽ തുടങ്ങി

ഇടപ്പോണ്‍ സര്‍ഗവേദിയുടെ കെ. ജയകുമാര്‍  സ്മാരക അഖില കേരള സെവെന്‍സ് ഫുട്‌ബോള്‍ കാര്‍ണിവല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ.എം. വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു
ഇടപ്പോണ്‍ സര്‍ഗവേദിയുടെ കെ. ജയകുമാര്‍ സ്മാരക അഖില കേരള സെവെന്‍സ് ഫുട്‌ബോള്‍ കാര്‍ണിവല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ.എം. വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട് : ഇടപ്പോൺ സർഗവേദിയുടെ കെ. ജയകുമാർ സ്മാരക അഖില കേരള സെവെൻസ് ഫുട്‌ബോൾ കാർണിവലിനു തുടക്കമായി. ഇടപ്പോൺ ഹൈസ്‌കൂൾ സ്റ്റേഡിയത്തിൽ ഡിസംബർ ആറു വരെയാണ് ടൂർണമെന്റ് നടക്കുന്നത്.

ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ ക്യാപ്റ്റൻ ഐ.എം. വിജയൻ ഉദ്ഘാടനം ചെയ്തു. സർഗവദി പ്രസിഡന്റ് സ്വപ്നാ സുരേഷ് അധ്യക്ഷയായി. സിനിമതാരം മേഘാ മാത്യു മുഖ്യാഥിതിയായി.

എ.വി. അജികുമാർ, അശ്വനി സജി, ശങ്കർ പണിക്കർ, എസ്.ആർ. ശ്രാവൻ ദേവ്, മുബാറക് നവാസ് എന്നിവരെ ആദരിച്ചു. മികച്ച കളിക്കാരാനുള്ള ട്രോഫി മുളക്കുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജിത മധു നൽകി. കെ. രവീന്ദ്രൻ, പി. ശങ്കരപിള്ള, ടി. സത്യദാസ്, ജി. സാമുവൽ, എസ്. മുരളീധരൻ പിള്ള, കെ. കലാധരൻ, മധു ഇടപ്പോൺ എന്നിവർ സംസാരിച്ചു.

Content Highlights: Former Indian football captain I.M. Vijayan inaugurated the Edappon Sargavedi all-Kerala sevens football carnival at Edappon High School stadium.