മഹാത്മജി സ്മാരക വായനശാലയിൽ ‘ബാലോത്സവം’ നടത്തി

കുട്ടമ്പേരൂർ മഹാത്മജി സ്മാരക വായനശാലയിൽ സംഘടിപ്പിച്ച 'ബാലോത്സവം2026' ന്റെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ ജില്ലാ ജോ. സെക്രട്ടറി ബി.ഷാജ്ലാൽ നിർവഹിക്കുന്നു
കുട്ടമ്പേരൂർ മഹാത്മജി സ്മാരക വായനശാലയിൽ സംഘടിപ്പിച്ച 'ബാലോത്സവം2026' ന്റെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ ജില്ലാ ജോ. സെക്രട്ടറി ബി.ഷാജ്ലാൽ നിർവഹിക്കുന്നു

മാന്നാർ: കുട്ടമ്പേരൂർ മഹാത്മജി സ്മാരക വായനശാലയിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘ബാലോത്സവം-2026’ സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ ജില്ല ജോ. സെക്രട്ടറി ബി. ഷാജ്‌ലാൽ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ്‌ ഡോ.കെ. മോഹനൻപിള്ള അധ്യക്ഷനായി. ഗ്രന്ഥശാലാ പ്രവർത്തകൻ പ്രവീൺലാൽ കുട്ടികൾക്കുള്ള വിനോദ ക്ലാസിനു നേതൃത്വം നൽകി.

ഗ്രന്ഥശാലാതലം വായനോത്സവ വിജയികൾക്കും ബാലവേദി പ്രവർത്തകരായ സ്‌കൂൾ കലോത്സവ വിജയികൾക്കും സമ്മാനദാനവും അനുമോദിക്കലും ഗ്രാമപ്പഞ്ചായത്തംഗം തോമസ് ചാക്കോ നിർവഹിച്ചു. വായനശാലാ കമ്മിറ്റിയംഗങ്ങളായ കെ.എ. മോഹനൻ, അനിൽകുമാർ, കെ.എസ്.എൽ.യു. ജില്ല കമ്മിറ്റി അംഗം ജയശ്രീ സുരേഷ്, അശ്വതി രാജീവ്, കാർത്തിക് ആർ. നാഥ് എന്നിവർ സംസാരിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Content Highlights: Balotsavam was organised at the Mahathmaji Memorial Library in Kuttanperoor as part of its platinum jubilee celebrations.