ചേർത്തല ദേവിക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്‌നം തുടങ്ങി

ചേര്‍ത്തല കാര്‍ത്ത്യായനി ദേവിക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌നം നടത്തുന്നു
ചേര്‍ത്തല കാര്‍ത്ത്യായനി ദേവിക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌നം നടത്തുന്നു

ചേർത്തല: ചേർത്തല കാർത്ത്യായനി ദേവിക്ഷേത്രത്തിലെ അഷ്ടമംഗല ദേവപ്രശ്‌നം തുടങ്ങി. ഡിസംബർ ഒന്നിന് സമാപിക്കും.

ക്ഷേത്രം തന്ത്രി പുലിയന്നൂർ മഠം ഹരിനാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന അഷ്ടമംഗല ദേവപ്രശ്‌നത്തിന് അരയങ്കാവ് പുതുവാമന ഹരിദാസൻ നമ്പൂതിരിപ്പാട്, എടക്കാട് ദേവീദാസ്, അരീക്കുളങ്ങര സുരേഷ് പണിക്കർ എന്നീ ജോത്സ്യന്മാരാണ് നേതൃത്വം നൽകുന്നത്.