പരബ്രഹ്മ ചൈതന്യപുരസ്‌കാരം സമ്മാനിച്ചു

നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രം ഏര്‍പ്പെടുത്തിയ പരബ്രഹ്മ ചൈതന്യപുരസ്‌കാരം കൊടിക്കുന്നില്‍ സുരേഷ് എം.പി. മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന് സമ്മാനിക്കുന്നു
നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രം ഏര്‍പ്പെടുത്തിയ പരബ്രഹ്മ ചൈതന്യപുരസ്‌കാരം കൊടിക്കുന്നില്‍ സുരേഷ് എം.പി. മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന് സമ്മാനിക്കുന്നു

ചാരുംമൂട് : നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തിന്റെ സമാപന സമ്മേളനം മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് സി.ആർ. വേണുഗോപാൽ അധ്യക്ഷനായി.

ക്ഷേത്ര ഭരണസമിതി ഏർപ്പെടുത്തിയ പരബ്രഹ്മ ചൈതന്യ പുരസ്‌കാരം കൊടിക്കുന്നിൽ സുരേഷ് എം.പി. മജീഷ്യൻ ഗോപിനാഥ് മുതുകാടിന് സമ്മാനിച്ചു.

സി. റഹീം നൂറനാട് പ്രദീപ്, എസ്. കൃഷ്ണൻകുട്ടി നായർ, ജി. ഹരിപ്രകാശ്, എസ്. സുരേന്ദ്രൻ, കെ. സഞ്ചു, വേണുഗോപാലക്കുറുപ്പ്, പി. പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു.