മുട്ടയിട്ടത് പിടക്കോഴി, 21 ദിവസം അടയിരുന്നത് പൂവനും; സ്‌നേഹച്ചൂടില്‍ വിരിഞ്ഞിറങ്ങി കുഞ്ഞുങ്ങള്‍

തൃക്കരിപ്പൂര്‍: മുട്ടയിട്ടത് പിടക്കോഴി. എന്നാല്‍, 21 ദിവസം അടയിരുന്ന് മുട്ട വിരിയിച്ചത് പൂവനും. വിരിഞ്ഞിറങ്ങിയ കോഴിക്കുഞ്ഞുങ്ങളെ സ്‌നേഹച്ചൂടില്‍ ഒതുക്കുകയാണ് ഉദിനൂര്‍ തടിയന്‍കൊവ്വല്‍ കാലിച്ചാന്‍ ദേവസ്ഥാനത്തിന് സമീപത്തെ മില്‍മ മുന്‍ ജീവനക്കാരന്‍ കരപ്പാത്ത് കുഞ്ഞിക്കോരന്റെ വീട്ടിലെ പൂവന്‍കോഴി.
വീട്ടിലെ പിടക്കോഴികള്‍ എന്നും മുട്ടയിടാറുണ്ടെങ്കിലും അടയിരിക്കുന്ന സ്വഭാവമില്ല. മാസങ്ങള്‍ക്ക് മുന്‍പാണ് വീട്ടിലെ പൂവന്‍കോഴി എപ്പോഴും കൂട്ടിലിരിക്കുന്നത് കണ്ട് കൗതുകത്തിന് നാല് മുട്ടകള്‍ വെച്ചത്. അങ്കക്കോഴി മുട്ടയ്ക്ക് അടയിരുന്നു. ചൊവ്വാഴ്ച നാലുമുട്ടകളില്‍ മൂന്നെണ്ണം വിരിഞ്ഞു. ഒരെണ്ണത്തെ ബുധനാഴ്ച രാവിലെ ചത്തനിലയിലും കണ്ടു. ഇപ്പോള്‍ നാട്ടില്‍ സംസാരവിഷയമായിരിക്കുകയാണ് പൂവന്‍കോഴിയുടെ വിശേഷങ്ങള്‍.
Content Highlights: A rooster in Trikaripur, Kerala, surprisingly hatched three eggs after incubating them for 21 days.