50 കിലോ ചാക്കിന് 4000 രൂപ വരെ, കർഷകന് പ്രയോജനം ഓണക്കാലത്തുമാത്രം; മധുരം കൂട്ടാൻ മറയൂർ ശർക്കര

മറയൂർ ശർക്കര
മറയൂർ ശർക്കര

ഓണവിപണി ലക്ഷ്യമിട്ട് മറയൂർ ശർക്കര ഒരുങ്ങുന്നു. ഉത്പാദനം കുറവായതിനാൽ മറയൂർ ശർക്കരയുടെ വില 50 കിലോ ചാക്കിന് 4000 രൂപ വരെ എത്തി. സർക്കാർ തലത്തിൽ മറയൂരിൽനിന്ന് മറയൂർ ശർക്കര സംഭരിക്കുന്നില്ലായെങ്കിലും വിവിധ സംഘടനകളും വ്യക്തികളും മറയൂർ ശർക്കര കേരള വിപണിയിലെത്തിക്കുവാനുള്ള ഒരുക്കത്തിലാണ്. ഉത്പാദനം കുറവായതിനാൽ ശർക്കര ഉത്പാദനകേന്ദ്രങ്ങളിൽ ശർക്കരയ്ക്കായി വ്യാപാരികൾ മത്സരിക്കുന്നു. കഴിഞ്ഞ ഓണസീസണിൽ 3400 രൂപയായിരുന്നു വില.

ഭൗമസൂചികാപദവി ലഭിച്ചിട്ടും മറയൂർ ശർക്കരയുടെ വിലയുടെ കാര്യത്തിൽ കർഷകന് ഓണക്കാലത്തുമാത്രമാണ് പ്രയോജനം ലഭിക്കുന്നത്. തമിഴ്നാട്ടിൽനിന്നു മറയൂർ വ്യാജ ശർക്കര കേരള വിപണികളിൽ വ്യാപകമായി എത്തുന്നുമുണ്ട്. ഭൗമസൂചികാപദവി ലഭിച്ച മറയൂർ ശർക്കര ഉത്സവസീസണുകളിൽ ന്യായവില നല്കി കർഷകരിൽനിന്നു സർക്കാർ ഏജൻസികൾ നേരിട്ട് സംഭരിച്ചാൽ യഥാർത്ഥ മറയൂർ ശർക്കര ഉപഭോക്താക്കൾക്ക് കിട്ടുമെന്ന് ഉറപ്പുവരുത്താവുന്നതാണ്.

Content Highlights: Marayoor jaggery prices soar to ₹4000 per 50 kg bag due to low production.