ഉഷ്ണതരംഗം: പശുക്കൾ ചത്ത കർഷകർക്ക് നഷ്ടപരിഹാരം, ചത്തത് 789 പശുക്കൾ

തൃക്കരിപ്പൂർ(കാസർകോട്): ഈ വർഷത്തെ ഉഷ്ണതരംഗത്തിൽ പശുക്കളും കോഴികളും ചത്ത കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ 1.98 കോടി രൂപ അനുവദിച്ചു. മൃഗസംരക്ഷണവകുപ്പ് ഡയറക്ടറുടെ ആവശ്യപ്രകാരം സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്.
ഒരു കറവപ്പശുവിന് 37,500 രൂപയാണ് നഷ്ടപരിഹാരമായി കർഷകന് ലഭിക്കുക. കോഴി ഒന്നിന് 100 രൂപയും. ഒരു കോഴികർഷകന് പരമാവധി 10,000 രൂപ വരെയും ലഭിക്കും. ഉഷ്ണതരംഗത്തെതുടർന്ന് സംസ്ഥാനത്ത് മേയ് 10 വരെ 789 പശുക്കളാണ് ചത്തത്. കൂടുതൽ പശുക്കൾ ചത്തത് കൊല്ലം ജില്ലയിലാണ്-166. കുറവ് കണ്ണൂരിലും-ആറ്.
വേനൽ കനത്തതും പശുക്കൾ ചത്തതും സംസ്ഥാനത്തെ പാലുത്പാദനത്തിൽ ഇടിവുണ്ടാക്കി. മഴയെത്തിയിട്ടും പല ജില്ലകളിലും പ്രതിദിന പാലുത്പാദനത്തിലുണ്ടായ കുറവ് പരിഹരിക്കാനായിട്ടില്ല.
| ജില്ല | ചത്ത പശുക്കളുടെ എണ്ണം (മേയ് 10 വരെ) |
| തിരുവനന്തപുരം | 100 |
കൊല്ലം | 166 |
| പത്തനംതിട്ട | 16 |
| ആലപ്പുഴ | 89 |
| കോട്ടയം | 19 |
| ഇടുക്കി | 17 |
| എറണാകുളം | 43 |
| തൃശ്ശൂർ | 89 |
| പാലക്കാട് | 70 |
| മലപ്പുറം | 71 |
| കോഴിക്കോട് | 68 |
| വയനാട് | 09 |
കണ്ണൂർ | 06 |
| കാസർകോട് | 26 |
Content Highlights: Heatwave Compensation for farmers