ഉലുവയിലയും സുഗന്ധവ്യഞ്ജനം; കയറ്റുമതിക്കാർക്ക് ഇനി സ്പൈസസ് ബോർഡ് ആനുകൂല്യം

ഉലുവയും കസൂരി മേത്തിയും | Photo: Getty Images
ഉലുവയും കസൂരി മേത്തിയും | Photo: Getty Images

കൊച്ചി: ഉലുവയ്ക്കുപുറമേ ഉലുവ ഇലയും ഇനിമുതൽ സുഗന്ധ വ്യഞ്ജനങ്ങളുടെ പട്ടികയിൽ. ഇതുവരെ 52 ഇനം സുഗന്ധവ്യഞ്ജനങ്ങളായിരുന്നു സ്പൈസസ് ബോർഡിന്റെ പരിധിയിൽ ഉണ്ടായിരുന്നത്. ഇപ്പോൾ സ്പൈസസ് ബോർഡിന്റെ പരിധിയിൽ ഉലുവഇല കൂടി സ്ഥാനംപിടിച്ചു. 1986-ലെ സ്പൈസസ് ബോർഡ് ചട്ടങ്ങൾ ഭേദഗതിചെയ്ത് വിജ്ഞാപനമിറക്കി.

ഉലുവയുടെ ഇല ഫ്രീസ് ഡ്രൈ ആക്കിയാണ് കയറ്റുമതിയടക്കം ചെയ്യുന്നത്. സുഗന്ധവ്യഞ്ജനപ്പട്ടികയിൽ ഇടം പിടിച്ചതോടെ ബോർഡിന്റെ എല്ലാ ആനുകൂല്യങ്ങളും കയറ്റുമതിക്കാർക്ക് ലഭിക്കും. നിലവിൽ ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഉലുവ വ്യാപകമായി കൃഷി ചെയ്യുന്നത്.

ഉലുവയുടെ ഇല ‘കസൂരി മേത്തി’ എന്നപേരിൽ പച്ചയില ഉണക്കി സൂപ്പർ മാർക്കറ്റുകളിൽ ലഭ്യമാണ്. ഇത് ഏറെ ഗുണങ്ങളുള്ളതുമാണ്.

Content Highlights: Fenugreek leaves now included in Indian spice board`s list, offering export benefits to growers.