മഴക്കാല കൃഷിയിൽ നീർവാർച്ച പ്രധാനം; കറുത്ത പൊന്നിന് വിളഭൂമി ഒരുക്കാം, ഓണത്തിന് പൂവിസ്മയം തീർക്കാം

പ്രതീകാത്മക ചിത്രം | Photo: Rameshkumar Vellamunda/Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Rameshkumar Vellamunda/Mathrubhumi

രാശി ചക്രത്തിലെ ഒരു നക്ഷത്രഭാഗം കടന്നുപോകാൻ സൂര്യനുവേണ്ട കാലയളവാണ് ഞാറ്റുവേല എന്നറിയപ്പെടുന്നത്. 27 ഞാറ്റുവേലകൾ ഉണ്ട്. അവയ്ക്ക് 27 നക്ഷത്രങ്ങളുടെ(നാളുകളുടെ) പേരാണ് നൽകിയിരിക്കുന്നത്. സൂര്യൻ ഏത് നക്ഷത്രത്തിന്റെ കൂടെ നിൽക്കുന്നുവോ ആ നക്ഷത്രത്തിന്റെ പേരിലാണ് ഞാറ്റുവേല അറിയപ്പെടുന്നത്. കേരളീയർ ഞാറ്റുവേലക്കാലം അനുസരിച്ച് കാർഷിക ചക്രം രൂപപ്പെടുത്തിയിട്ടുണ്ട്. ഞാറ്റുവേലകളുടെ രാജാവ് എന്നാണ് തിരുവാതിര ഞാറ്റുവേല അറിയപ്പെടുന്നത്. കൊമ്പൊടിച്ച് കുത്തിയാലും കിളിർക്കും എന്നാണ് തിരുവാതിര ഞാറ്റുവേലയെ കുറിച്ചുള്ള  പഴമൊഴി. ജൂൺ 21-ന് ആരംഭിച്ച് ജൂലൈ 5 വരെ നീളുന്നതാണ് ഈ വർഷത്തെ തിരുവാതിര ഞാറ്റുവേല. മഴയും വെയിലും ഒരുപോലെ ലഭിക്കുന്നതിനാൽ ഏറ്റവും യോജിച്ച നടീൽ കാലമായി തിരുവാതിര ഞാറ്റുവേല മാറുന്നു. കൃഷിപ്പണികൾക്കും ഉത്തമമാണ് ഈ ഞാറ്റുവേല. തിരുവാതിര ഞാറ്റുവേലയിൽ തന്നെയാണ് കറുത്തപൊന്ന് എന്നറിയപ്പെടുന്ന കുരുമുളകിന്റെ വള്ളികൾ നടാൻ ഏറ്റവും അനുയോജ്യം.

മഴക്കാലമല്ലേ.... കരുതൽ വേണം

Content Highlights: Master July farming in 2026 with our Thiruvathira Njatuvela guide. Learn about vegetable planting, monsoon crop protection, and Onam harvest tips.

Continue reading