മഴ കനത്തു, വാഴയുടെ കുമിൾ രോഗങ്ങളാൽ കർഷകർക്കും മടുത്തു!; പരിഹാരമെന്ത്?

#ഡോ. ഗവാസ് രാഗേഷ്
ആന്ത്രാക്നോസ്, പനാമവാട്ടം
ആന്ത്രാക്നോസ്, പനാമവാട്ടം

മഴക്കാലത്ത് വാഴ കർഷകരുടെ പേടി സ്വപ്‍നമാണ് കുമിൾ  രോഗങ്ങൾ. അനുകൂല ഘടകങ്ങളുടെ സാന്നിധ്യത്തിൽ വാഴയുടെ വിവിധ സസ്യ ഭാഗങ്ങളിൽ രോഗം ഉണ്ടാക്കി വിളനാശം രൂക്ഷമാക്കാൻ സാധിക്കുന്ന സൂക്ഷ്മജീവികൾ ആണ് കുമിളുകൾ. പലപ്പോഴും കർഷകരുടെ ശ്രദ്ധയിൽ പെടാതെ രോഗത്തിന്  തുടക്കമിടുന്ന ഇവ പിന്നീട് അനുകൂല സാഹചര്യങ്ങളിൽ തോട്ടങ്ങളിൽ വളരെ വേഗം പടരുകയും, ദിവസങ്ങൾ കൊണ്ട്  വാഴയുടെ വിവിധ ഭാഗങ്ങൾ പ്രേത്യേകിച്ച് ഇലകൾ, മാണം, കുലകൾ എന്നിവയെ നശിപ്പിച്ചു അതി ഭീകരമായ വിള നാശം ഉണ്ടാക്കുകയും ചെയ്യുന്നു. പൊതുവെ അമ്ലത കൂടിയ അല്ലെങ്കിൽ പിഎച്ച് കുറഞ്ഞ മണ്ണിൽ കുമിൾ രോഗങ്ങൾ വർധിച്ചു കാണുന്നതിനാൽ, കേരളത്തിലെ മണ്ണിലും അന്തരീക്ഷത്തിലും കുമിൾ രോഗാണുക്കളുടെ സാന്നിധ്യം സദാ ഉണ്ടായിരിക്കും. കാലാവസ്ഥ വ്യതിയാനവും 2018ലെ  മഹാപ്രളയത്തിൽ കേരളത്തിലെ മണ്ണിൽ നിന്നും  അവശ്യ വളങ്ങൾ നഷ്ടപെട്ടതും വാഴയിൽ കുമിൾ രോഗങ്ങൾ വർധിക്കുന്നതിന് ഒരു കാരണമായി. കാലവർഷത്തിലെ ഇടതടവില്ലാത്ത അല്ലെങ്കിൽ  ഇടയ്ക്കിടെയുള്ള ശക്തമായ മഴയും നീണ്ടുനിൽക്കുന്ന  നനവും ചൂടുള്ളതും ഈർപ്പമുള്ളതുമായ മൂടിക്കെട്ടിയ അന്തരീക്ഷവും, പ്രത്യേകിച്ച് 80 ശതമാനത്തിന് മുകളിലുള്ള ഈർപ്പവും കുമിളുകളുടെ ആക്രമണം വാഴ കൃഷിയിൽ വർധിപ്പിച്ചു. അതിനാൽ നീർവാർച്ച കുറവുള്ള ഈർപ്പമുള്ള സ്ഥലങ്ങൾ വാഴ രോഗങ്ങളുടെ വിളനിലമാണെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. ഇലപ്പുള്ളി രോഗങ്ങൾ, പനാമവാട്ടം,  കുഴിപുള്ളി രോഗം, കരിങ്കുല രോഗം എന്നിവയാണ് ഈ പ്രധാന രോഗങ്ങൾ.

Content Highlights: Heavy rains increase banana fungal diseases. Learn about control methods

Continue reading