കോർപ്പറേറ്റ് ജോലിവിട്ട് മണ്ണിലേക്ക്, വിത്തുപുരകളിൽ ഉണർവ്; അട്ടപ്പാടിയുടെ മണ്ണിലെ ‘മില്ലറ്റ് മിഷൻ’

ശരത് നാരായണൻ തന്റെ തോട്ടത്തിൽ | Photo: Special arrangement/Sarath Narayanan
ശരത് നാരായണൻ തന്റെ തോട്ടത്തിൽ | Photo: Special arrangement/Sarath Narayanan

ട്ടപ്പാടിയുടെ മണ്ണിൽ ചെറുധാന്യങ്ങളുടെ പൊൻകതിരുകൾ വിരിയുകയാണ്. ഒരുകാലത്ത് ആദിവാസി സമൂഹത്തിന്റെ ഭക്ഷ്യസുരക്ഷയും ആരോഗ്യവും ഉറപ്പാക്കിയിരുന്ന മില്ലറ്റ് കൃഷി, ആധുനികതയുടെ കടന്നുകയറ്റത്തിൽ നിറം മങ്ങിപ്പോയിരുന്നു. ഇത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഡൽഹിയിലെ തിരക്കുകളിൽനിന്ന് അട്ടപ്പാടിയുടെ ശാന്തതയിലേക്ക് കുടിയേറിയ ശരത് നാരായണൻ. രാജ്യതലസ്ഥാനത്തെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് ശരത് അട്ടപ്പാടിയിൽ മില്ലറ്റ് (ചെറുധാന്യം) കൃഷി നടത്തുന്നത്. അതുവഴി അപ്രത്യക്ഷമായിക്കൊണ്ടിരുന്ന തനത് വിത്തുകളെ വീണ്ടെടുക്കാനാണ് ശരത്തിന്റെ ശ്രമം.

കൃഷി എന്നതിലുപരി, ഒരു സംസ്കാരത്തെയും ജീവിതരീതിയെയും തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ശരത് നടത്തുന്നത്. ഒഡിഷയിലെ കൊറാപ്പൂട്ടിൽനിന്ന് എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെയും ‘മില്ലറ്റ് ക്യൂൻ’ റായ്മതി ഗുരിയ (Raimati Ghiuria)യുടെയും സഹായത്തോടെ അപൂർവവിത്തുകൾ ശേഖരിച്ചാണ് ശരത്തിന്റെ കാർഷിക പരീക്ഷണം. റാഗി, കമ്പ്, മണിച്ചോളം, മക്കാചോളം കുതിരവാലി, തിന, വരഗ്, രാജ്ഗിര തുടങ്ങിയ ചെറുധാന്യങ്ങളാണ് ശരത് കൃഷി ചെയ്യുന്നത്. ഇത് വിജയമായതോടെ വരും സീസണിൽ കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ കർഷകൻ. മില്ലറ്റുകളെക്കുറിച്ചും അവയുടെ കൃഷിരീതിയെക്കുറിച്ചും ശരത് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

Content Highlights: Sarath Narayanan, a former HR Manager from Delhi, has successfully revived traditional millet cultivation in Attappadi by sourcing rare seeds from Odisha’s 'Millet Queen' and the MS Swaminathan Research Foundation.

Continue reading