ലോക മണ്ണ് ദിനാചരണം; മിനിമാരത്തൺ സംഘടിപ്പിച്ചു

കല്പറ്റ: ലോക മണ്ണ് ദിനാചരണത്തിൻെറ സംസ്ഥാനതല പരിപാടിയുടെ ഭാഗമായി മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ 'മണ്ണിന്റെ മഹത്വം അറിയിക്കാം, ഓടി എത്താം' എന്ന സന്ദേശത്തോടെ മിനി മാരത്തൺ സംഘടിപ്പിച്ചു.
കല്പറ്റ എസ്.കെ.എം.ജെ.എച്ച്.എസ്.എസ്. ഗ്രൗണ്ടിൽ നിന്നു തുടങ്ങി മടക്കിമലയിലേക്കും തിരിച്ച് സ്കൂൾ വരെയുമാണ് മാരത്തൺ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. മാരത്തൺ പൂർത്തിയാക്കിയവർക്ക് മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
മണ്ണ് പര്യവേക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ സി.എസ്. ദത്തൻ, മണ്ണ് സംരക്ഷണ അഡീഷണൽ ഡയറക്ടർ കെ.പി. അബ്ദുസമദ്, മണ്ണ് പര്യവേക്ഷണ ഡെപ്യൂട്ടി ഡയറക്ടർ സി.ബി. ദീപ, കല്പറ്റ ഹൈടെക് സോയിൽ അനലിറ്റിക്കൽ ലബോറട്ടറി സീനിയർ കെമിസ്റ്റ് എം. രവി, വയനാട് മണ്ണ് പര്യവേക്ഷണ അസിസ്റ്റൻ്റ് ഡയറക്ടർ വി. അബ്ദുൾ ഹമീദ്, വയനാട് മണ്ണ് സംരക്ഷണ ഓഫീസർ എം. സീയൂസ്, റീജിയണൽ സോയിൽ അനലിറ്റിക്കൽ ലബോറട്ടറി കോഴിക്കോട് സീനിയർ കെമിസ്റ്റ് വി.പി. നിധിൻ കുമാർ, മലപ്പുറം മണ്ണ് പര്യവേക്ഷണ അസിസ്റ്റൻ്റ് ഡയറക്ടർ ടി.വി.എസ്. ജിതിൻ എന്നിവർ പങ്കെടുത്തു.
Content Highlights: A mini marathon was organised in Kalpetta, Wayanad, as part of the state-level World Soil Day observance by the Soil Survey and Soil Conservation Department.