വെള്ളാരംകുന്ന് പൗരസമിതിയുടെ സ്നേഹാദരം

മലപ്പുറം അത്താണിക്കലില്‍ നിന്നെത്തിയ ഭിന്നശേഷി സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വെള്ളാരംകുന്ന് പൗരസമിതി നൽകിയ സ്വീകരണം കല്പറ്റ നഗരസഭാധ്യക്ഷന്‍ പി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം അത്താണിക്കലില്‍ നിന്നെത്തിയ ഭിന്നശേഷി സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വെള്ളാരംകുന്ന് പൗരസമിതി നൽകിയ സ്വീകരണം കല്പറ്റ നഗരസഭാധ്യക്ഷന്‍ പി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യുന്നു

കല്പറ്റ: മലപ്പുറം അത്താണിക്കലിൽനിന്നെത്തിയ ഭിന്നശേഷി സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വെള്ളാരംകുന്ന് പൗരസമിതി സ്വീകരണം നൽകി. സ്നേഹാദരം 2026 എന്ന പേരിൽ പെരുന്തട്ട യു.പി. സ്കൂളിലായിരുന്നു പരിപാടി. സാംസ്കാരിക സമ്മേളനം കല്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. മന്ത്രി ടി. സിദ്ദിഖ് മുഖ്യാതിഥിയായി. പൗരസമിതി പ്രസിഡന്റ് കല്ലങ്കോട് നൗഷാദ് അധ്യക്ഷത വഹിച്ചു. അഡ്വ. ജോർജ് പോത്തൻ, കൗൺസിലർമാരായ മുഹമ്മദ് ബാവ, രാജാറാണി, പി.ടി.എ. പ്രസിഡന്റ് ബെന്നി ലൂയിസ്, ആൽഫാ പാലിയേറ്റീവ് കെയർ സെക്രട്ടറി വേലായുധൻ, സീനിയർ ചേംബർ നാഷണൽ വൈസ് പ്രസിഡന്റ് ജോസ് കുട്ടി, ചുണ്ടേൽ സെയ്ന്റ് ജൂഡ്‌സ് പള്ളി വികാരി ഫാ. ജോൺസൺ അവിര, ടി.കെ. മജീദ്, മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Content Highlights: Vellaramkunnu citizens committee organised a reception named Snehatharam for differently abled friends and their families from Malappuram.