ഇ-മാലിന്യമുക്തം

സുൽത്താൻബത്തേരി : ജില്ലയെ സമ്പൂർണ ഇ-മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രവർത്തനത്തിൽ രാജ്യത്തെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത നഗരസഭയായി സുൽത്താൻബത്തേരി. ഇതിന്റെ പ്രഖ്യാപനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. മൂന്നുതവണകളിലായി നടത്തിയ ശേഖരണത്തിൽ 6410 കിലോഗ്രാം ഇ-മാലിന്യമാണ് ശേഖരിച്ചത്. നഗരസഭാധ്യക്ഷ റസീനാ അബ്ദുൾഖാദർ അധ്യക്ഷത വഹിച്ചു.

സുൽത്താൻബത്തേരി: രാജ്യത്താദ്യമായി സമ്പൂർണ ഇ-മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി സുൽത്താൻ ബത്തേരി. ബ്ലോക്ക് പരിധിയിൽ 8.7 ടൺ ഇ-മാലിന്യമാണ് ശേഖരിച്ചത്. നൂൽപ്പുഴ, നെന്മേനി, അമ്പലവയൽ, മീനങ്ങാടി പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് നേട്ടം. ഇ-മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്ത് പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ ശശീന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി. അവറാൻ അധ്യക്ഷതവഹിച്ചു.