ബഡ്‌സ് സ്കൂൾ അധ്യാപികയെ ആദരിച്ചു

പുല്പള്ളി : അധ്യാപകദിനത്തോടനുബന്ധിച്ച് വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തിൽ മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് ബഡ്സ്‌ സ്കൂളിലെ അധ്യാപിക സ്മിജ മഹേഷിനെ ആദരിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു അധ്യാപികയെ പൊന്നാടയണിയിച്ച് ആദരിച്ചു. പി.എ. ഡീവൻസ് അധ്യക്ഷതവഹിച്ചു.

ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്‌സൺ മിനി മാപ്പനാത്ത്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പി.എ. പ്രകാശൻ, ജോസ് കണ്ടംതുരുത്തിയിൽ, റിൻസി വർഗീസ്, സണ്ണി വെട്ടുകാട്ടിൽ, ക്ലബ് പ്രസിഡന്റ് ബെന്നി മാത്യു, സി.ഡി. ബാബു തുടങ്ങിയവർ സംസാരിച്ചു.