ദൈവദശകം ആലപിച്ചു

പുല്പള്ളി : ജർമനിയിലെ ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡിന്റെ ദൈവദശക ആലാപനത്തിൽ എസ്.എൻ.ഡി.പി. യോഗം എം.കെ. രാഘവൻ മെമ്മോറിയൽ യൂണിയന്റെ കീഴിലുള്ള 33 ശാഖാ യോഗങ്ങളും പങ്കുചേർന്നു. ഒരു ലോകം ഒരു പ്രാർഥന എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ 50 രാജ്യങ്ങളിനിന്നുള്ള 50 ലക്ഷം ആളുകൾ ഒരേസമയം ശ്രീനാരായണഗുരുദേവൻ രചിച്ച ദൈവദശകം പാരായണംചെയ്തു.
പുല്പള്ളി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ നടന്ന ദൈവദശക ആലാപനത്തിന് യൂണിയൻ കൺവീനർ സജി കോടിക്കുളത്ത്, മോഹനൻ വാരിശ്ശേരി, ദിനേശൻ കൊല്ലപ്പള്ളി, വത്സലൻ പുതുക്കുടി, ഷിബു പുഴിക്കൊല്ലി, അമ്മിണി കീരിപ്പാട്ട്, അരവിന്ദാക്ഷൻ അയിനാട്ട് തുടങ്ങിയവർ നേതൃത്വംനൽകി.
സുൽത്താൻബത്തേരി : 'ഒരു ലോകം ഒരു പ്രാർഥന'യിൽ പങ്കുകൊണ്ട് എസ്.എൻ.ഡി.പി. ബത്തേരി യൂണിയൻ. യൂണിയനിലെ മുഴുവൻ ശാഖകളിലെയും വിശ്വാസികൾ പങ്കെടുത്തു. പോഷകസംഘടനകളായ വനിതാസംഘം, യൂത്ത് മൂവ്മെന്റ്, കുമാരിസംഘം, ബാലജനയോഗം, സൈബർസേന എന്നിവയുടെ സംയുക്ത നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. കുമാരപുരം ശാഖയിൽ യൂണിയൻ കൺവീനർ എൻ.കെ. ഷാജി, പി.സി. ബിജു, ഷീജ സാബു തുടങ്ങിയവർ നേതൃത്വംനൽകി. മൂലങ്കാവ് ശാഖാ ക്ഷേത്രത്തിൽ യൂണിയൻ ചെയർമാൻ എൻ.കെ. ബാബുരാജ്, വിജിത്ത്, പ്രതാപൻ തുടങ്ങിയവർ നേതൃത്വംനൽകി. കേണിച്ചിറ, നൂൽപ്പുഴ, കോളേരി, വാകേരി, പൂതാടി, ചീരാൽ, അപ്പാട്, ഇരുളം, പാപ്ലശേരി, ചൂതുപാറ, പുതുനിലം, മൂന്നാനക്കുഴി, വളാഞ്ചേരി, കുപ്പാടി, താഴമുണ്ട, കോളിയാടി, ശ്രീനാരായണപുരം, മൈലമ്പാടി, ചുള്ളിയോട്, ചെറുമാട്, ഈസ്റ്റ് പുറക്കാടി തുടങ്ങിയ ശാഖകളിലും വിവിധയിടങ്ങളിൽ വീടുകളിലും ദൈവദശക ആലാപനം നടന്നു.