‘വാതിൽ’ തിരിച്ചറിവുകളുടെ പുസ്തകം

കല്പറ്റ : സുഭാഷ് ചന്ദ്രൻ എഴുതിയ ‘വാതിൽ’ തിരിച്ചറിവുകളുടെ പുസ്തകമാണെന്ന് മാതൃഭൂമി പുസ്തക ചർച്ച. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വാതിൽ എന്ന പംക്തിയിൽ സുഭാഷ് ചന്ദ്രൻ എഴുതിയ 50 ലേഖനങ്ങളുടെ സമാഹാരമായ പുസ്തകം അൻപത് ചിന്താമണ്ഡലങ്ങളിലേക്കുള്ള വാതിൽ തുറന്നിടുന്നുവെന്ന് ചർച്ച അഭിപ്രായപ്പെട്ടു. റിട്ട. അധ്യാപകൻ താജ് മൻസൂർ പുസ്തകം അവതരിപ്പിച്ചു. ആരും കാണാതെയും ശ്രദ്ധിക്കാതെയും പോകുന്ന വ്യക്തികളെയും ചിത്രങ്ങളെയും ഒാർമ്മകളെയും ഒരു വലിയ വായനാ സമൂഹത്തിന് മുന്നിലേക്ക് എഴുത്തുകാരൻ തുറന്നിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഷബ്ന ഷംസു മോഡറേറ്ററായി. സൂപ്പി പള്ളിയാൽ, ഡോ. പി.എ. ജലീൽ, ഏച്ചോം ഗോപി, ജോയി പാറയിൽ, എം. ഗംഗാധരൻ, ശ്രീജിത്ത് ശ്രീവിഹാർ, രാജു ജോസഫ്, ശുഭ ചെറിയത്ത്, സംഗീത് തോമസ്, ഷാഹിന തുടങ്ങിയവർ സംസാരിച്ചു. അടുത്ത പുസ്തക ചർച്ച ഒക്ടോബർ 17-ന് നടക്കും. ജോസഫ് അന്നംകുട്ടി ജോസ് എഴുതിയ ‘ആരും കാണാത്ത യുദ്ധങ്ങൾ’ എന്ന പുസ്തകം. ടി.കെ. അഷ്റഫ് അവതരിപ്പിക്കും. അധ്യാപകൻ ഷാജി നമ്പൂതിരി മോഡറേറ്ററാവും.