ദേശീയപാത ഉപരോധിച്ച് ഡി.വൈ.എഫ്.ഐ.യും എസ്.എഫ്.ഐ.യും

കല്പറ്റ : മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോഴിക്കോട്-കൊല്ലഗൽ ദേശീയപാത ഉപരോധിച്ച് ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. പ്രവർത്തകർ. ഡി.വൈ.എഫ്.ഐ. യൂത്ത് സെന്ററിൽനിന്ന് പ്രകടനമായെത്തിയായിരുന്നു പ്രതിഷേധം.
ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തിയശേഷം ശനിയാഴ്ച രാത്രി എട്ടുമണിയോടെ എച്ച്.ഐ.എം. യു.പി. സ്കൂളിന് സമീപത്താണ് ദേശീയപാത ഉപരോധിച്ചത്. പ്രവർത്തകർ ദേശീയാപാതയിൽ കുത്തിയിരുന്ന് മുദ്രാവാക്യംവിളിച്ച് പ്രതിഷേധിച്ചു. ഉപരോധത്തെ ത്തുടർന്ന് ടൗണിൽ ഗതാഗതക്കുരുക്കുണ്ടായി.
പോലീസ് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. പൊതുയോഗം ഡി.വൈ.എഫ്.ഐ. ജില്ലാ ജോയിന്റ് സെക്രട്ടറി അർജുൻ ഗോപാൽ ഉദ്ഘാടനംചെയ്തു. ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റിയംഗം എം.കെ. റിയാസ്, എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് അപർണ ഗൗരി, ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റിയംഗം കെ.ആർ. ആര്യ, ആർ. രതീഷ് തുടങ്ങിയവർ സംസാരിച്ചു.
രാത്രി 8.45-ഓടെയാണ് ഉപരോധം അവസാനിച്ചത്. ഡി.വൈ.എഫ്.ഐ.യും എസ്.എഫ്.ഐ.യും ചേർന്ന് തെരുവുകളിൽ നൈറ്റ് മാർച്ച് നടത്തി.
മീനങ്ങാടി : മീനങ്ങാടിയിൽ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.എം. ഫ്രാൻസിസ് ഉദ്‌ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജിഷ്ണു ജനാർദനൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് സെക്രട്ടറി ടി.പി. ഋതുശോഭ്, സി.എസ്. വിനീത്, ജസീല ഷാനിഫ് എന്നിവർ സംസാരിച്ചു.
തരുവണ : ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് കെ.ആർ. ജിതിൻ ഉദ്ഘാടനംചെയ്തു. എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറി രാഹുൽ രാമേഷ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം.പി. അക്ഷയ്, സെക്രട്ടറി കെ.കെ. ഇസ്മായിൽ, ട്രഷറർ ബെൽവിൻ ബെന്നി, ജുബൈരിയത്ത്, മുഹമ്മദ് ബിലാൽ എന്നിവർ സംസാരിച്ചു.
വൈത്തിരി : ഡി.വൈ.എഫ്.ഐ. ജില്ലാ ജോയിന്റ് സെക്രട്ടറി ജോബിസൺ ജെയിംസ് ഉദ്ഘാടനംചെയ്തു. എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറി മുഹമ്മദ് ഷിബിലി അധ്യക്ഷതവഹിച്ചു. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് സി.എച്ച്. ആഷിഖ്, സെക്രട്ടറി കെ.എസ്. ഹരിശങ്കർ, വിജേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
പുല്പള്ളി : ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി അജിത് കെ. ഗോപാൽ ഉദ്‌ഘാടനംചെയ്തു. എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് സി.ആർ. വിഷ്ണു അധ്യക്ഷതവഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സായന്ത് കൃഷ്ണ, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് എ.എസ്. സുജിൽ, ജിഷ്ണു ഷാജി, അരുൺ തമ്പി എന്നിവർ സംസാരിച്ചു.
കമ്പളക്കാട് : ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി പി. ജംഷീദ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷിബിന അധ്യക്ഷതവഹിച്ചു. ബ്ലോക്ക് ട്രഷറർ കെ.എ. ടോണി, റാഫേൽ ചുണ്ടക്കര, അബ്ദുൾസലാം, ശിവജിത്ത്, സെന്റിൽ എന്നിവർ സംസാരിച്ചു.