വൈത്തിരി ഉപജില്ലാ കലോത്സവം കലാകിരീടം നടവയൽ സെയ്ന്റ് തോമസ് എച്ച്.എസ്.എസിന്

കല്പറ്റ : വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ നടവയൽ സെയ്ന്റ് തോമസ് എച്ച്.എസ്.എസിന് കിരീടം. 87 സ്‌കൂളിൽ നിന്നായി അയ്യായിരത്തോളം വിദ്യാർഥികൾ മാറ്റുരച്ച കലാമേളയിൽ 398 പോയിന്റുനേടിയാണ് നടവയൽ സെയ്ന്റ് തോമസ് എച്ച്.എസ്. ഓവറോൾ ചാമ്പ്യൻമാരായത്. 390 പോയിന്റുമായി പിണങ്ങോട് ഡബ്ല്യു.ഒ. എച്ച്.എസ്.എസ്. രണ്ടാംസ്ഥാനവും 386 പോയിന്റുമായി ആതിഥേയരായ കല്പറ്റ എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്‌കൂൾ മൂന്നാംസ്ഥാനവും നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ 205 പോയിന്റുമായി പിണങ്ങോട് ഡബ്ല്യു.ഒ. എച്ച്.എഎസ്.എസ്. ഒാവറോൾ ചാമ്പ്യൻമാരായി. 157 പോയിന്റുമായി മേപ്പാടി സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്. രണ്ടാംസ്ഥാനവും 141 പോയന്റുമായി കല്പറ്റ എസ്.കെ.എം.ജെ. എച്ച്.എസ്.എസ്. മൂന്നാംസ്ഥാനവും നേടി.

ഹൈസ്‌കൂൾ വിഭാഗത്തിൽ 237 പോയിന്റുമായി പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസ്. ഓവറോൾ ചാമ്പ്യൻമാരായി. 193 പോയിന്റുമായി നടവയൽ സെയ്ന്റ് തോമസ് എച്ച്.എസ്. രണ്ടാംസ്ഥാനവും 185 പോയിന്റുമായി പിണങ്ങോട് ഡബ്ല്യു.ഒ. എച്ച്.എസ്.എസ്. മൂന്നാംസ്ഥാനവും നേടി.

യു.പി. വിഭാഗത്തിൽ 80 പോയിന്റുമായി പടിഞ്ഞാറത്തറ എ.യു.പി. സ്‌കൂൾ ഓവറോൾ ചാമ്പ്യൻമാരായി. 78 പോയിന്റുമായി കല്പറ്റ എൻ.എസ്.എസ്. എച്ച്.എസ്.എസ്. രണ്ടാംസ്ഥാനം നേടി. 76 പോയിന്റുകൾവീതം നേടി വൈത്തിരി എച്ച്.ഐ.എം. യു.പി. സ്‌കൂളും തരിയോട് സെയ്ന്റ് മേരീസ് യു.പി. സ്‌കൂളും മൂന്നാംസ്ഥാനം പങ്കിട്ടു. എൽ.പി. വിഭാഗത്തിൽ വൈത്തിരി എച്ച്.ഐ.എം. യു.പി. സ്‌കൂളും നടവയൽ സെയ്ന്റ് തോമസ് എൽ.പി.എസും ഓവറോൾ ചാമ്പ്യൻമാരായി. 63 പോയിന്റുകൾവീതം നേടിയാണ് സ്‌കൂളുകൾ ഒന്നാമതെത്തിയത്. 61 പോയിന്റുവീതം നേടി ചെന്നലോട് ജി.യു.പി.എസും കല്പറ്റ എച്ച്.ഐ.എം. യു.പി. സ്‌കൂളും രണ്ടാംസ്ഥാനം നേടി. 60 പോയിന്റുനേടി പടിഞ്ഞാറത്തറ ജി.എൽ.പി. സ്‌കൂൾ മൂന്നാംസ്ഥാനവും നേടി.

സംസ്‌കൃതം കലോത്സവം

ഹൈസ്‌കൂൾ വിഭാഗത്തിൽ 90 പോയിന്റുമായി പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസ്. ഓവറോൾ ചാമ്പ്യൻമാരായി. 41 പോയിന്റുമായി തൃക്കൈപ്പറ്റ ജി.എച്ച്.എസ്. രണ്ടാംസ്ഥാനവും 34 പോയിന്റുമായി മേപ്പാടി ജി.എച്ച്.എസ്.എസ്. മൂന്നാംസ്ഥാനവും നേടി.

യു.പി. വിഭാഗത്തിൽ 85 പോയിൻുകൾവീതം നേടി തരിയോട് സെയ്ന്റ് മേരീസ് യു.പി. സ്‌കൂളും കല്പറ്റ എച്ച്.ഐ.എം. യു.പി. സ്‌കൂളും ഒാവറോൾ ചാമ്പ്യൻമാരായി. 83 പോയിന്റുകൾവീതം നേടി വാളൽ എ.യു.പി. സ്‌കൂളും നടവയൽ സെയ്ന്റ് തോമസ് എച്ച്.എസും രണ്ടാംസ്ഥാനം നേടി. 77 പോയിന്റമായി പടിഞ്ഞാറത്തറ എ.യു.പി.എസ്. മൂന്നാംസ്ഥാനവും നേടി.

അറബിക് കലോത്സവം

ഹൈസ്‌കൂൾ വിഭാഗത്തിൽ 93 പോയിന്റുമായി പിണങ്ങോട് ഡബ്ല്യു.ഒ. എച്ച്.എസ്.എസ്. ഓവറോൾ ചാമ്പ്യൻമാരായി. 72 പോയിന്റുമായി റിപ്പൺ ജി.എച്ച്.എസ്. രണ്ടാംസ്ഥാനവും 71 പോയിന്റുനേടി കോട്ടത്തറ ജി.എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും നേടി. യു.പി. വിഭാഗത്തിൽ 65 പോയിന്റുമായി കല്പറ്റ എച്ച്.ഐ.എം.യു.പി. സ്‌കൂൾ ഓവറോൾ ചാമ്പ്യൻമാരായി. 61 പോയിന്റുകൾവീതം തേടി പിണങ്ങോട് ജി.യു.പി. സ്‌കൂളും ചെന്നലോട് ജി.യു.പി. സ്‌കൂളും പടിഞ്ഞാറത്തറ ജി.യു.പി. സ്‌കൂളും രണ്ടാംസ്ഥാനം കരസ്ഥമാക്കി. 59 പോയിന്റുമായി തരിയോട് ജി.എച്ച്.എസ്.എസ്. മൂന്നാംസ്ഥാനവും നേടി.

എൽ.പി. വിഭാഗത്തിൽ 45 പോയിന്റുകൾവീതം നേടി ചെന്നലോട് ജി.യു.പി. സ്‌കൂൾ, മേപ്പാടി സെയ്ൻ്‌റ് ജോസഫ്‌സ് യു.പി. സ്‌കൂൾ, കല്പറ്റ എച്ച്‌ഐ.എം. യു.പി. സ്‌കൂൾ, പടിഞ്ഞാറത്തറ ജി.എൽ.പി. സ്‌കൂൾ എന്നിവർ ഓവറോൾ ചാമ്പ്യൻമാരായി.

43 പോയിന്റുകൾ വീതം നേടി പിണങ്ങോട് ജി.യു.പി.എസ്. വൈത്തിരി എച്ച്.ഐ.എം.യു.പി. സ്‌കൂൾ, വലിയപാറ ജി.എൽ.പി. സ്‌കൂൾ, ചുണ്ടേൽ ആർ.സി.എൽ.പി. സ്‌കൂൾ എന്നിവർ രണ്ടാംസ്ഥാനം പങ്കിട്ടു. 41 പോയിന്റുകൾവീതം നേടി കമ്പളക്കാട് ജി.യു.പി.എസ്., കണിയാമ്പറ്റ ജി.യു.പി.എസ്, റിപ്പൺ ജി.എച്ച്.എസ്., കുറുമ്പാല ജി.എച്ച്.എസ്. എന്നിവ മൂന്നാംസ്ഥാനവും പങ്കിട്ടു.

സമാപനസമ്മേളനം കല്പറ്റ നഗരസഭാ ഉപാധ്യക്ഷ എസ്. സൗമ്യ ഉദ്ഘാടനംചെയ്തു. സ്ഥിരംസമിതി അധ്യക്ഷ എ.ആർ. ബിനി അധ്യക്ഷതവഹിച്ചു. വയനാട് ഡി.പി.സി. നിസാർ കമ്പ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.എസ്. ചിത്രലേഖ എന്നിവർ സമ്മാനങ്ങൾ നൽകി.