പാതയോരത്തെ മുൾപ്പടർപ്പ് അപകടഭീഷണിയാകുന്നു

സുൽത്താൻബത്തേരി : കക്കടം-വാകേരി-പാപ്ലശേരി റോഡിന്റെ രണ്ടാംനമ്പർ ഭാഗത്ത് ഇരുവശത്തും പന്തലിച്ചുനിൽക്കുന്ന കൂരമുള്ള് കാട് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണിയാകുന്നു. റോഡിലേക്ക് കയറി നിൽക്കുന്നതിനാൽ വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർക്ക് മാറിനിൽക്കാൻ പോലും സാധിക്കുന്നില്ല. മുൻപ് പൊതുമരാമത്ത് റോഡ് വിഭാഗം ഇത്തരം മുൾക്കാടുകൾ വെട്ടിനശിപ്പിച്ച് സുരക്ഷയൊരുക്കിയിരുന്നു.

‘പ്രയാസം പരിഹരിക്കണം’

റോഡിന്റെ വശങ്ങളിലെ മുൾപ്പടർപ്പുകൾ വെട്ടാത്തതുമൂലം ജനങ്ങൾക്കുണ്ടാകുന്ന യാത്രാപ്രയാസങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ ഏറ്റെടുത്ത് പരിഹരിക്കണമെന്ന് വാകേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഉടൻ പരിഹാരമുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ നടത്തുമെന്നും കമ്മിറ്റി അറിയിച്ചു. മണ്ഡലം പ്രസിഡന്റ് സണ്ണി സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റും ജില്ലാപഞ്ചായത്തംഗവുമായ അമൽ ജോയി, ഡി.സി.സി. സെക്രട്ടറി കെ.പി. മധു തുടങ്ങിയവർ സംസാരിച്ചു.