ലഹരിവിരുദ്ധ സെമിനാറും ബോധവത്കരണക്ലാസും

കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ വനിതാ വേദിയുടെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ സെമിനാറും ബോധവത്കരണക്ലാസും ജില്ലാ പഞ്ചായത്തംഗം ബീന വിജയൻ ഉദ്ഘാടനം ചെയ്യുന്നു
കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ വനിതാ വേദിയുടെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ സെമിനാറും ബോധവത്കരണക്ലാസും ജില്ലാ പഞ്ചായത്തംഗം ബീന വിജയൻ ഉദ്ഘാടനം ചെയ്യുന്നു

കല്പറ്റ: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ വനിതാ വേദിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സെമിനാറും ബോധവത്കരണക്ലാസും നടത്തി. ജില്ലാ പഞ്ചായത്തംഗം ബീന വിജയൻ ഉദ്ഘാടനം ചെയ്തു.

കെ.എസ്.എസ്.പി.യു. ജില്ലാ രക്ഷാധികാരി മേരി വി. പോൾ അധ്യക്ഷത വഹിച്ചു. എക്‌സൈസ് വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ എൻ.സി. സജിത്ത്കുമാർ ക്ലാസെടുത്തു.

കെ.എസ്.എസ്.പി.യു. സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം.ഡി. ദേവസ്യ, കെ.ജി. പുരുഷോത്തമൻ എന്നിവരെ ആദരിച്ചു. കെ.പി. നാരായണ നമ്പ്യാർ, എം.ജി. രാജൻ, ഇ.കെ. ജയരാജൻ, ഗോപാലൻ നമ്പ്യാർ, കെ.എസ്. പ്രഭാകുമാരി, കെ.കെ. ഉഷാദേവി തുടങ്ങിയവർ സംസാരിച്ചു.

Content Highlights: KSSPU district women forum organized an anti-drug seminar and awareness class in Kalpetta, inaugurated by district panchayat member Beena Vijayan.