കുലുങ്ങാത്ത വലയിൽ സ്വപ്‌നം നിറച്ച്… ; കപ്പിലേയ്ക്ക് അകലം കുറഞ്ഞ് സ്‌പെയിൻ

പ്രതിരോധമല്ല, ആക്രമണമാണ് ഫുട്ബോളിന്റെ യഥാർത്ഥ സൗന്ദര്യം എന്ന് ഒരിക്കൽ കൂടി അടിവരയിടുന്ന പ്രകടനമായിരുന്നു സ്പെയിൻ കാഴ്ചവെച്ചത്. ഓസ്ട്രിയയുടെ കടുത്ത പ്രതിരോധത്തെയും 'ഗഗൻ പ്രസ്സിങ്' എന്ന തന്ത്രത്തെയും തകർത്തെറിഞ്ഞ്, എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് സ്പെയിൻ ആധികാരിക വിജയം സ്വന്തമാക്കി. ഈ വിജയത്തോടെ സ്പെയിൻ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്.