പാകിസ്താനിലെ വാതുവെപ്പിന് ഇന്ത്യയിലേയ്ക്ക് എത്ര ദൂരം?
ചരിത്രത്തിൽ ഇതുവരെയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് കടന്നുപോകുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ ഏഴ് താരങ്ങളേയും രണ്ട് കോച്ചിങ് സ്റ്റാഫുകളേയും ടീമിൽനിന്ന് പുറത്താക്കി. ഒരു പരമ്പരയ്ക്കിടെ ഒരു ടീമിൽ ഇത്ര വലിയ മാറ്റങ്ങൾ അപൂർവമായ സംഭവമാണ്. ഇംഗ്ലണ്ടിനെതിരായ മോശം പ്രകടനവും ടീമിന്റെ അച്ചടക്കവുമാണ് അസാധരണ നടപടിക്ക് കാരണമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നതെങ്കിലും അത് മാത്രമാണോ ഇതിന് പിന്നിലെന്ന ചോദ്യങ്ങൾ ഉയർന്നുകഴിഞ്ഞു. ടീമിനെതിരേ ആഭ്യന്തര അന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. അതായത് വീണ്ടുമൊരു വാതുവെപ്പ് അല്ലെങ്കിൽ ഒത്തുകളി വിവാദങ്ങളിലേക്കാണോ കാര്യങ്ങളുടെ പോക്ക്? എന്താണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിൽ സംഭവിക്കുന്നത്? നിലവിലെ വിവാദങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടോ?
Content Highlights: pakistan cricket board crisis players coaches removed match fixing investigation