മെസ്സി കരഞ്ഞു, നമ്മളും; വേറാർക്ക് സാധിക്കും ഇങ്ങനെ മടങ്ങാൻ?
ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയൊ മോണ്യുമെന്റൽ സ്‌റ്റേഡിയത്തിൽ ഒടുക്കം ആ ഫൈനൽ വിസിൽ മുഴങ്ങി. 90 മിനിറ്റല്ല, ഒരു യുഗം അവസാനിച്ചുവെന്ന ഓർമപ്പെടുത്തൽ. മെസ്സി വികാരനിർഭരനായി. നീലയും വെള്ളയും നിറത്തിലുള്ള ഈ കുപ്പായത്തിൽ ഇനിയില്ലെന്ന യാഥാർഥ്യത്തിൽ ആ പത്താം നമ്പറുകാരൻ ഇടറി. ആരാധകരുടെ കണ്ണുനിറഞ്ഞു. അവസാനമത്സരത്തിലും ആനന്ദിപ്പിച്ച് മനസ്ല് നിറച്ചാണ് മടക്കം. ഒരു ഗോളും അസിസ്റ്റുമായി കളം നിറഞ്ഞ് കളിച്ചാണ് ഇതിഹാസത്തിന്റെ മടക്കം. അർജന്റീനയ്ക്കായി ഇനി മെസ്സി ബൂട്ടണിയില്ല.
Content Highlights: Lionel Messi bids an emotional farewell to Argentina, delivering a memorable final performance with a goal and an assist as an era comes to an end at Buenos Aires’ Estadio Monumental.