വെടിയുണ്ടകളെ തോൽപ്പിച്ച ജീവിതം; ലൂക്കയുടെ അതിജീവന ഗോളുകൾ | Luka Modrić | Second Half
പതിറ്റാണ്ടുകൾക്ക് മുൻപ്, യുദ്ധം കശക്കിയെറിഞ്ഞ ക്രൊയേഷ്യയിലെ വെലബിറ്റ് പർവ്വതനിരകളുടെ താഴ്വരയിൽ നിന്ന് തുടങ്ങിയ ഒരു പലായനമുണ്ട്. കുഴിബോംബുകൾ വിരിച്ച പാതകളിലൂടെ, സെർബ്സേനയുടെ വെടിയുണ്ടകളെ ഭയന്ന്, അഞ്ചു വയസ്സുകാരനായ ഒരു ബാലൻ തന്റെ അച്ഛന്റെ കൈപിടിച്ച് ഓടിയ ആ ഓട്ടം അവസാനിച്ചത് ലോകഫുട്ബോളിന്റെ സുവർണ്ണ സിംഹാസനത്തിലായിരുന്നു. ആ ബാലന്റെ പേര് ലൂക്കാ മോഡ്രിച്ച്.
