കൊളംബോ കടക്കാൻ ഇന്ത്യക്ക് ഈ ടീം മതിയോ ?
ഗോളിലെ ചിത്രം പൂർത്തിയായി, ഇനി കണ്ണുകളെല്ലാം കൊളംബോയിലാണ്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഞായറാഴ്ച തുടക്കമാവുകയാണ്. ഒന്നാം ടെസ്റ്റിലെതെന്ന പോലെ ജയം ആവർത്തിച്ച് പരമ്പര തൂത്തുവാരാനാണ് ഇന്ത്യയുടെ ശ്രമം. ആദ്യ ടെസ്റ്റിൽ 165 റൺസിനാണ് ഇന്ത്യ ലങ്കയെ കെട്ടുകെട്ടിച്ചത്. മാത്രമല്ല, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ സാധ്യത നിലനിർത്തണമെങ്കിൽ ജയം കൂടിയേ തീരൂ ഇന്ത്യക്ക്. മറുവശത്ത് വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് തന്ത്രങ്ങൾ മെനയുകയാണ് ലങ്ക. പിച്ച് മുതൽ ടീമിൽ വരെ അടിമുടി മാറ്റങ്ങളുമായി ഇന്ത്യയെ വീഴ്ത്താനാണ് ആതിഥേയരുടെ പദ്ധതി.
Content Highlights: Can India Defeat Sri Lanka in the Second Test?