വിദേശത്ത് 10 വിക്കറ്റെടുത്ത പ്രായം കുറഞ്ഞ ഇന്ത്യൻ സ്പിന്നർ; സുതാർ മാജിക്കിൽ ലങ്കാദഹനം
ദേവ്ദത്ത് പടിക്കലിന്റെ ക്ലാസ് സെഞ്ചുറി. മാനവ് സുതാറിന്റെ പത്ത് വിക്കറ്റ്. ഒരാൾ ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടു. മറ്റൊരാൾ ശ്രീലങ്കയുടെ അവസാന പ്രതിരോധവും തകർത്തപ്പോൾ ഗാലെയിൽ ഇന്ത്യയ്ക്ക് 165 റൺസിന്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്സിൽ ലങ്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 372 റൺസ്. പക്ഷേ മാനവ് സുതാറിന്റെ സ്പിൻ കെണിയിൽ അവരുടെ പോരാട്ടം 206 റൺസിൽ അവസാനിച്ചു. ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾക്കും ജീവൻവെച്ചു.
Content Highlights: india beat sri lanka by 165 runs as devdutt padikkal and manav suthar shine