ചെടികൾ മുതൽ എല്ലാം പച്ചയും മഞ്ഞയും, ലോക കപ്പ് ആവേശത്തിൽ ഹൗസ് ഓഫ് ബ്രസീലും ഒരു നാടും
ബ്രസീൽ ഫുട്ബോൾ ടീമിനോടുള്ള കടുത്ത ആരാധനയാണ് നെടുമ്പാശ്ശേരി മേക്കാട് ബ്രസീലിന് വേണ്ടി ഒരു വീട് തന്നെ ഒരുങ്ങിയിരിക്കുന്നത്. സാലു പൗലോസും കുടുംബവുമാണ് തന്റെ വീടിന് ഹൗസ് ഓഫ് ബ്രസീൽ എന്ന പേരു നൽകുകയും വീടിന്റെ ചുവരുകൾക്ക് ബ്രസീൽ ടീമിന്റെ നിറങ്ങളും ലോഗോകളും ഉപയോഗിച്ച് മനോഹരമായി അലങ്കരിക്കുകയും ചെയ്തിരിക്കുന്നത്.