പങ്കാളിത്തം, പ്രകടനം, വിജയം: കായികരംഗത്തെ ഹന്ന മുത്തൂറ്റിന്റെ '3P' സ്ട്രാറ്റജി

കായികരംഗത്തെ കേവലം മത്സരങ്ങൾക്കപ്പുറം വലിയൊരു സാമൂഹിക മാറ്റത്തിനുള്ള മാധ്യമമായി കാണുന്ന കായിക സംഘാടകയാണ് ഹന്ന മുത്തൂറ്റ്. അമേരിക്കയിൽ സോഷ്യൽ എൻട്രപ്രണർഷിപ്പിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി, എട്ടുവർഷത്തിലധികം കായികമേഖലയിൽ പ്രവർത്തി പരിചയമുള്ള ഹന്ന, മുത്തൂറ്റ് പപ്പച്ചൻ ഗ്രൂപ്പിന്റെ സ്പോർട്ടിങ് വിഭാഗത്തിന് നേതൃത്വം നൽകുന്നു. കുട്ടികളിൽ ചെറുപ്പത്തിലേ കായിക അഭിരുചി വളർത്തുന്നതിനും കേരളത്തിലെ താഴെത്തട്ടിലെ കായിക സംസ്കാരം വീണ്ടെടുക്കുന്നതിനും വേണ്ടി നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് ഹന്ന മുത്തൂറ്റ് മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നു.

Content Highlights: Hannah Muthoot leads the sporting division of Muthoot Pappachan Group. Focuses on building sports aptitude in children from a young age. Aims to revive and strengthen grassroots sports culture in Kerala., Brings expertise in social entrepreneurship from education in America.