ബ്രസീലിന് കീഴടക്കാൻ കഴിയാത്ത ഏക ടീം; ചരിത്രം തിരുത്തുമോ ആൻസലോട്ടിയും സംഘവും? ഹാളണ്ടിനെ ആര് പൂട്ടും?

ലോകഫുട്ബോളിലെ അതികായന്മാരായ ബ്രസീലിന് ചരിത്രത്തിൽ ഇതുവരെ കീഴടക്കാൻ സാധിക്കാത്ത ഒരേയൊരു ടീമാണ് നോർവേ. അഞ്ച് ലോകകപ്പ് കിരീടങ്ങളും മികച്ച പ്രതിഭകളുടെ നീണ്ട നിരയുമുള്ള ബ്രസീൽ നാല് തവണ നോർവേയെ നേരിട്ടെങ്കിലും ഒരു ജയം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ഈ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ഇരുവരും വീണ്ടും ഏറ്റുമുട്ടുമ്പോൾ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത് പഴയ കണക്കുകളിലേക്കാണോ അതോ പുതിയ കരുത്തനായ എർലിൻ ഹാലണ്ടിന്റെ പടയോട്ടത്തിലേക്കാണോ എന്നതാണ്.