ആന, കാട്ടുപോത്ത്, കാട്ടുപന്നി; ഇരുട്ടിയാൽ കാൽനട പോലും അസാധ്യം, ഭയന്ന് വിതുരയിലെ ജീവിതം

വന്യജീവി ആക്രമണത്തിൽ വലഞ്ഞ് വിതുര നിവാസികൾ. കൂട്ടത്തോടെ എത്തുന്ന കാട്ടുപോത്തുകളുടെ ആക്രമത്തിൻ്റെ ഭീതിയിലാണ് വിതുര പഞ്ചായത്തിലെ മണലി വാർഡിലുള്ളവർ. വിതുര തലത്തൂതകാവ്, കൊമ്പ്രാംകല്ല് ഉന്നതിയിലെ ജനവാസ മേഖലയിലാണ് കാട്ട് പോത്ത് ആക്രമണം രൂക്ഷം. കവുക്, വാഴ കൃഷി, പച്ചക്കറി കൃഷി എന്നിവ നശിപ്പിക്കുന്നതും പതിവുകാഴ്ചയാണ്.

ഉന്നതിയിലേക്ക് ഉള്ള വഴികളിൽ തടസമായിട്ടാണ് കാട്ടു പോത്തുകൾ കൂട്ടമായി ഇറങ്ങുന്നത്. 50 ഓളം ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്താണ് വന്യമൃഗ ശല്യം രൂക്ഷമായിട്ടുള്ളത്. രാത്രി മാത്രമല്ല, പകലും കാട്ടുപോത്തിൻ്റെ ആക്രമണം ഭയന്നാണ് ഇവർ കഴിയുന്നത്.

ആനക്കൂട്ടം, മ്ലാവ്, കരടി എന്നിവയുടെ സാന്നിധ്യവും ജനജീവിതത്തെ ബാധിക്കുന്നുണ്ട്. സ്കൂൾ മതിലുൾപ്പടെ ആന തകർത്ത സംഭവങ്ങളും ഭീതിയുണർത്തുകയാണ്. പഞ്ചായത്ത് അധികൃതരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഇടപെട്ട് ജനവാസ മേഖലയിലെ വന്യമൃഗ ശല്യം തടയണമെന്നാണ് ഊര് നിവാസികളുടെ ആവശ്യം.

Content Highlights: Constant threat from wild gaur and elephant herds in Vithura., Destruction of essential crops including arecanut, banana, and vegetables. Impact on 50 tribal families living in the region. Urgent demand for intervention from Vithura Panchayat and Forest Department.