'തനിച്ചായ ഒരോണം കൂടി, ഒടുവിലെ ആഘോഷം ആശുപത്രിക്കിടക്കയില്‍'; ഓര്‍മ്മകളുമായി വിനോദിനി

.
.

കോടിയേരി ബാലകൃഷ്ണന്റെ വിയോ​ഗത്തിന് ശേഷം കോടിയേരിയിലെ വീട്ടിൽ അദ്ദേഹത്തിന്റെ ഓർമകളുമായി കഴിഞ്ഞുകൂടുകയാണ് ഭാര്യ വിനോദിനി ബാലകൃഷ്ണൻ. ആഘോഷങ്ങളില്ല, ചടങ്ങുകളിലൊന്നും പങ്കെടുക്കാറുമില്ല. വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത് തന്നെ അപൂർവ്വം. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ഓണവും വിഷുവും എല്ലാം നന്നായി ആഘോഷിച്ചിരുന്നു. വിവാഹം കഴിഞ്ഞത് മുതൽ മരണം വരെ എല്ലാ ആഘോഷങ്ങളിലും അദ്ദേഹം ഒപ്പമുണ്ടായിരുന്നു. അവസാന ഓണവും ഒരുമിച്ചുണ്ടായിരുന്നെങ്കിലും അത് ആശുപത്രി കിടക്കയിലായിപ്പോയി. ഇനി ആഘോഷങ്ങളൊന്നും വേണ്ടെന്നാണ് തീരുമാനം. ഇനിയുള്ള ജീവിതത്തിൽ കൂട്ടിന് അദ്ദേഹം ഒപ്പം ഉണ്ടായിരുന്ന നാളുകളുടെ ഓർമ്മകൾ മാത്രം മതി. അദ്ദേഹം പോയ ശേഷം ഇത് രണ്ടാമത്തെ ഓണമാണ് എല്ലാ ദിവസത്തെയും പോലെ ഓണദിവസവും കടന്ന് പോകുമെന്ന് വിനോദിനി. കോടിയേരി ബാലകൃഷണനൊപ്പം കടന്നുപോയ ഓണക്കാലങ്ങളെ കുറിച്ച് വിനോദിനി കോടിയേരി ഓർക്കുന്നു.

Content Highlights: vinodini balakrishnan, Kodiyeri Balakrishnan, cpim, cpm, onam