Video | ഫ്‌ളോട്ടിങ് ബ്രിഡ്ജ്, കയാക്കിങ്, പെഡല്‍ ബോട്ട്; കുമരകത്തിന് ഇനി പുതിയമുഖം

വൈകുന്നേരത്തെ ഇളംവെയിലേറ്റ് ഫ്ലോട്ടിങ് ബ്രിഡ്ജിലൂടെ ഒരു നടത്തം, പിന്നൊരു കയാക്കിങും പെഡല്‍ ബോട്ട് സവാരിയും...അതുകഴിഞ്ഞാല്‍ കുടുംബമോ സുഹൃത്തുക്കളോ ഒക്കെയായി നല്ല ചൂടുചായ ഊതിക്കുടിച്ച് കൊച്ചുവര്‍ത്തമാനമൊക്കെയായി സന്തോഷത്തോടെ ഒരിത്തിരിനേരം...തിരികെപ്പോരുമ്പോ മനസ് വീണ്ടും പറയും 'ഇനീം വരണം'.... കുമരകത്തെ സായാഹ്ന കാഴ്ചകള്‍ കളറാക്കുകയാണ് വലിയമട വാട്ടര്‍ ടൂറിസം പാര്‍ക്ക്. കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയുടെ സൗന്ദര്യം വലിയമട വാട്ടര്‍ പാര്‍ക്കില്‍ ആവോളം ആസ്വദിക്കാം. 

അയ്മനം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആറ് ഏക്കറോളം വരുന്ന സ്ഥലമാണ് 4.85 കോടി രൂപ ചിലവിട്ട് സംസ്ഥാന ടൂറിസം വകുപ്പ് പാര്‍ക്കായി വികസിപ്പിച്ചെടുത്തത്. നഗരത്തിരക്കില്‍ നിന്നു മാറി നൈറ്റ് ലൈഫ് ആസ്വദിക്കാന്‍ പറ്റിയ ഇടം തിരയുന്നവര്‍ക്ക് പറ്റിയ ഓപ്ഷനാണ് വലിയമട. രാത്രി 11 മണി വരെയാണ് പ്രവേശനം.സ്വകാര്യ പങ്കാളിത്തത്തോടെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുക. കുമരകത്തിന്റെ സമീപപ്രദേശമായതിനാല്‍ വിദേശ സഞ്ചാരികള്‍ക്കും വലിയമടയിലേക്ക് എളുപ്പം എത്താം 

Inshorts | Experience Kerala`s beauty at Valiyamada Water Park near Kumarakom. Enjoy boating, stunning sunset views, and a relaxing evening with friends & family.

Content Highlights: Valiyamada Water Tourism Park: Kumarakom