ദുൽഖറിന്റെ കമ്പനിയിൽനിന്ന് ഒരു 'കില്ലർ' മെഷീൻ | Ultraviolette F77 super street

#വിപിൻ വാസുദേവൻ

മെയ്ഡ് ഇൻ ഇന്ത്യ ഇലക്ട്രിക് സൂപ്പർ ബൈക്ക് എന്ന വിശേഷണവുമായി എത്തിയ അൾട്രാവയലറ്റ് എഫ് 77 മോഡലിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. എഫ് 77 സൂപ്പർ സ്ട്രീറ്റ് എന്നാണ് കമ്പനി ഈ വേരിയന്റിന് പേരിട്ടിരിക്കുന്നത്. പേര് സൂചിപ്പിക്കുന്ന പോലെതന്നെ ന​ഗരയാത്രകൾക്ക് കൂടുതൽ സൗകര്യകരമാകുന്ന രീതിയിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്. 

2022-ൽ കമ്പനി ആദ്യം പുറത്തിറക്കിയ എഫ്77 എന്ന പെർഫോമെൻസ് ഇലക്ട്രിക് ബൈക്കിന്റെ മുഖംമിനുക്കിയ പതിപ്പായിട്ടായിരുന്നു മാക്ക് 2 എത്തിയത്. ഈ മോഡലിൽനിന്ന് ഡിസൈനിൽ കാര്യമായ അഴിച്ചുപണി വരുത്തിയിട്ടില്ലെങ്കിലും ചില വ്യത്യാസങ്ങൾ സൂപ്പർ സ്ട്രീറ്റിൽ കാണാം. അതേസമയം, പവർ ഉൾപ്പടെ സാങ്കേതിക വശങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ല. 

എഫ് 77 സൂപ്പർ സ്ട്രീറ്റ്, എഫ് 77 സൂപ്പർ സ്ട്രീറ്റ് റീകോൺ എന്നിങ്ങനെ ബേസ്, ടോപ് വേരിയന്റുകളിൽ വാഹനം സ്വന്തമാക്കാം. ഇവയ്ക്ക് യഥാക്രമം 2,99,000, 3,99,000 എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. നടൻ ദുൽഖർ സൽമാന് കൂടി പങ്കാളിത്തമുള്ള കമ്പനിയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന അൾട്രാവയലറ്റ്. 

ഉയർന്ന വേരിയന്റായ സൂപ്പർ സ്ട്രീറ്റ് റീകോണിന് 40.2 ബി.എച്ച്.പി. പവറും 100 എൻ.എം. ടോർക്കുമേകുന്ന 10.3 kWh ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. 323 കിലോമീറ്റർ റേഞ്ചാണ് നിർമാതാക്കൾ വാഹനത്തിന് അവകാശപ്പെടുന്നത്. മണിക്കൂറിൽ 155 കിലോമീറ്റർ പരമാവധി വേഗതയെടുക്കാനും സാധിക്കും. കേവലം 7.7 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ സ്പീഡ് കൈവരിക്കാനുള്ള കരുത്തും ഉണ്ട്.

36.2 എച്ച്.പി പവറും 90 എൻ.എം. ടോർക്കുമേകുന്ന 7.1 kWh ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്തേകുന്നത്. 211 കിലോമീറ്ററാണ് റേഞ്ച്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ സ്പീഡ് കൈവരിക്കാൻ വേണ്ടത് 7.8 സെക്കന്റ് മാത്രമാണ്. മണിക്കൂറിൽ 155 കിലോമീറ്റർ പരമാവധി വേഗതയെടുക്കാനും കഴിയും. 

Inshort:Ultraviolette F77 super street: The Ultraviolette F77 super street ​is a striking machine. Visually and feature wise it same from the Mach 2. most noticeable differences are the taller, wider handlebar and riding position. 

Content Highlights: Ultraviolette F77 super street malayalam review