25 കിലോമീറ്റര്‍ മൈലേജ്, ലെക്‌സസിന്റെ ലുക്ക്, തലമുറ മാറി ടൊയോട്ട കാംറി

ടൊയോട്ടയുടെ പ്രീമിയം സെഡാന്‍ മോഡലായ കാംറിയുടെ ഒമ്പതാം തലമുറ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ടൊയോട്ടയുടെ അഞ്ചാം തലമുറ ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 25 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഉറപ്പാക്കുന്നത്. ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന ഈ വാഹനത്തിന് 48 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 

ടൊയോട്ടയുടെ ടി.എന്‍.ജി.എ-കെ പ്ലാറ്റ്ഫോമില്‍ ഒരുങ്ങുന്ന ഈ വാഹനത്തിന് കരുത്തേകുന്നത് എട്ടാം തലമുറ മോഡല്‍ നല്‍കിയിരുന്ന 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. ഇതിനൊപ്പം അഞ്ചാം തലമുറ ഹൈബ്രിഡ് സംവിധാനവും നല്‍കുന്നുണ്ട്. ഫോര്‍ സിലിണ്ടര്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് 230 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്.  ഇ.സി.വി.ടിയാണ് ഇതിലെ ട്രാന്‍സ്മിഷന്‍.

In Short | Toyota launches the 9th generation Camry in India, featuring the 5th generation hybrid technology with 25 km/l fuel efficiency. Priced at ₹48 lakh, this premium sedan combines a 2.5L petrol engine with an electric motor for 230 BHP power.

Content Highlights: toyota camry 9th generation hybrid india launch