തലസ്ഥാനത്തെ വിഴുങ്ങുന്ന മാലിന്യ മാഫിയ; ചോദ്യം ചെയ്താൽ ക്രൂരമർദനം, ഭീതിയുടെ നിഴലിൽ തൊഴിലാളികൾ

ഒരു വശത്ത് വികസന പ്രവർത്തനങ്ങൾ തകൃതിയായി നടക്കുമ്പോഴും, മറുവശത്ത് തിരുവനന്തപുരം നഗരത്തിൽ ഓരോ ദിവസവും മാലിന്യങ്ങൾ കുന്നുകൂടുകയാണ്. ഭരണസമിതികൾ മാറിവന്നിട്ടും ഈ മാലിന്യപ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കണ്ടെത്താൻ സാധിക്കുന്നില്ല.

ആമയിഴഞ്ചൻ തോട്ടിലും റോഡരികിലും മാലിന്യം നീക്കം ചെയ്യാൻ ശുചീകരണ തൊഴിലാളികൾ രാപ്പകൽ കഷ്ടപ്പെടുന്നുണ്ട്. എന്നാൽ ഇവരുടെ ശ്രമങ്ങളെ വിഫലമാക്കിക്കൊണ്ട്, രാത്രികാലങ്ങളിൽ ടൺ കണക്കിന് മാലിന്യമാണ് മാലിന്യ മാഫിയ തോടുകളിൽ കൊണ്ടുതള്ളുന്നത്. ഇവരെ തടയാൻ ശ്രമിക്കുന്ന തൊഴിലാളികളെ കയ്യേറ്റം ചെയ്യുന്ന സംഭവങ്ങളും കുറവല്ല.