ചൂടുകാലത്ത് അവര്‍ക്കും കരുതല്‍ വേണം; കൂടെ കൂട്ടണം ആല്‍ബനിസം രോഗികളേയും
നമ്മുടെ ശരീരത്തിലെ കണ്ണ്, മുടി, ത്വക്ക് എന്നിവയ്ക്ക് സ്വാഭാവിക നിറം നല്‍കുന്ന മെലാനിന്റെ കുറവുമൂലമുണ്ടാകുന്ന ശാരീരിക അവസ്ഥയാണ് ആല്‍ബനിസം. ശരീരവും മുടിയും നന്നെ വെളുത്തും കണ്ണ് ബ്രൗണോ നീലയോ തവിട്ട് നിറത്തിലോ ആകുന്ന അവസ്ഥയെയാണ് ആല്‍ബനിസം എന്ന് പറയുന്നത്. ഇവര്‍ക്ക് സൂര്യവെളിച്ചത്തില്‍ നോക്കുന്നതിന് പ്രയാസമുണ്ടാകാറുണ്ട്. ജനിതകമാറ്റങ്ങളാണ് ഈ അവസ്ഥക്ക് കാരണം. ഇത് മറ്റുള്ളവരിലേക്ക് പകരുന്ന രോഗവുമല്ല. എന്നിരുന്നാല്‍ പോലും പലപ്പോഴും ഇവരുടെ ഈ വ്യത്യസ്തതകൊണ്ട് മാറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരം അകറ്റി നിര്‍ത്തലുകള്‍ക്കപ്പുറത്ത് വേനല്‍ക്കാലത്ത് ഇവര്‍ അനുഭവിക്കേണ്ടിവരുന്നത് വലിയ ശാരീരിക പ്രശ്‌നങ്ങളാണ്. നമുക്ക് ചുറ്റും ജീവിക്കുന്ന നമ്മുടെ സഹജീവികളെ നമ്മള്‍ തിരിച്ചറിയുക തന്നെ വേണം.
Content Highlights: the struggles which albinism patients faces