'ക്യോം നഹി മിലേഗാ'; പുഞ്ചിരി പടർത്തുന്ന ആഷിക്കിന്റെ 'ചിത്ര'കഥകൾ
യാത്രയോടും ഫോട്ടോഗ്രാഫിയോടുമുള്ള പ്രണയം കാരണം കഴിഞ്ഞ നാല് വർഷത്തോളമായി പത്തോളം സംസ്ഥാനങ്ങൾ സഞ്ചരിച്ച വ്യക്തിയാണ് കോഴിക്കോട് സ്വദേശിയായ ആഷിക് അസീം. ഒരു ട്രാവൽ ഫോട്ടോഗ്രാഫറും വ്ലോഗറുമാണ് ആഷിക്. ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും ഹിമാചലിലെ സ്പിതി വാലിയിലെക്കുള്ള യാത്രയാണ് തന്റെ കാഴ്ചപ്പാടുകളെ തിരുത്തിയെഴുതിയതെന്ന് അദ്ദേഹം പറയുന്നു.
സ്പിതി താഴ്വരയിലെ ഒരു ഗ്രാമത്തിൽ യാക്കിന്റെ രോമത്തിൽ നിന്ന് നൂൽ നൂൽക്കുന്ന രണ്ടു മുത്തശ്ശികളുടെ ചിത്രമെടുത്ത് അവരെ കാണിച്ചപ്പോൾ സന്തോഷത്തോടെ അത് കണ്ടതിന് ശേഷം ചോദിച്ച് ചോദ്യമാണ് ആഷിക്കിന് ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞത്. ഫോട്ടോ നല്ലത് തന്നെ പക്ഷെ ഈ ചിത്രങ്ങൾ ഒരിക്കലും നമുക്ക് കാണാൻ കഴിയില്ലല്ലോ? അവർ പറഞ്ഞു. ലോകത്തുള്ള എല്ലാവർക്കും സാമൂഹിക മാധ്യമങ്ങളുലൂടെയും മറ്റും ഇവരുടെ ചിത്രങ്ങൾ ലഭിക്കും എന്നാൽ അവർക്ക് അവരുടെ ചിത്രങ്ങൾ പിന്നെ കാണാൻ സാധിക്കാറില്ല.
ആ ഒരു ചിന്തയിൽ നിന്നാണ് ആഷിക്കിന്റെ യാത്രകൾക്ക് കൂടുതൽ അർത്ഥമുണ്ടായി തുടങ്ങിയത്. പറയാനും കേൾക്കാനും കൗതുകമുള്ള, ആഷിക്കിന്റെ ക്യാമറയ്ക്ക് പറയാനുള്ള, കഥകൾ അറിയാം...
Content Highlights: the picture stories of travel vlogger ashik aseem who travel through himalayan valleys