പുലർച്ചെ മൂന്നിന് എഴുന്നേൽക്കും, കവിത ചൊല്ലിക്കൊണ്ടാണ് വരയ്ക്കുക - സി.പി. നാരായണ ഭട്ടതിരി
ചിത്രത്തിന്റെ ചാരുതയോടെ അക്ഷരങ്ങൾ അണിനിരത്തുന്ന കലയാണ് കലിഗ്രാഫി. ആ കലയ്ക്കായി സ്വയം സമർപ്പിച്ചിരിക്കുന്ന കലാകാരനാണ് സി.പി. നാരായണ ഭട്ടതിരി. എംടിയും മാധവിക്കുട്ടിയും ഉൾപ്പെടെയുള്ളവരുടെ കൃതികളുടെ തലക്കെട്ടുകൾക്ക് അക്ഷരചാരുതയേകിയിട്ടുണ്ട് ഭട്ടതിരിയുടെ കരവിരുത്.
എന്ന് നിന്റെ മൊയ്തീൻ, അന്യർ തുടങ്ങിയ സിനിമകളുടെ പേരുകളും ചെയ്തു. ഭട്ടതിരിയുടെ കലിഗ്രാഫി പ്രാക്ടീസിനും പ്രത്യേകതയുണ്ട്. പുലർച്ചെ മൂന്നു മണി മുതൽ കവിത ചൊല്ലിക്കൊണ്ടാണ് ഇദ്ദേഹത്തിന്റെ വര. അതിന് കൃത്യമായ കാരണങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു.
Content Highlights: calligraphy, cp narayana bhattathiri, mt vasudevan nair, madhavikkutty, ennu ninte moideen, anyar